വട്ടവടയിലെ മൂന്നുറോഡുകൾക്ക് 18.5 കോടി

മൂന്നാർ
യാത്രാ ക്ലേശം ഏറെയുള്ള വട്ടവട പഞ്ചായത്തിലെ റോഡുകൾക്ക് ശാപമോക്ഷം. മൂന്ന് റോഡുകൾക്കായി 18.5 കോടി രൂപ മന്ത്രിസഭ അനുവദിച്ച് ഉത്തരവായി. അഡ്വ. എ രാജ എംഎൽഎയുടെയും സിപിഐഎ എമ്മിന്റെയും ഇടപെടലുകളെ തുടർന്നാണ് തുക അനുവദിച്ചത്. കർഷകരും ആദിവാസികളും ഭാഷാന്യൂനപക്ഷങ്ങളും തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. കോവിലൂർ–വട്ടവട–ഒറ്റമരം–പഴത്തോട്ടം ജങ്‌ഷൻ റോഡിന്(5.15 കി.മീ) 7,52,41,508 രൂപയും പഴത്തോട്ടം ജങ്‌ഷൻ–ചിലന്തിയാർ ജങ്‌ഷൻ റോഡിന്(5.9 കി.മീ) 8,60,98,700 രൂപയും ചിലന്തിയാർ ജങ്‌ഷൻ–-ചിലന്തിയാർ വെള്ളച്ചാട്ടം റോഡിന്(1.86 കി.മീ) 2,71,42,980 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. വിനോദസഞ്ചാരമേഖലയ്ക്കും റോഡുകൾ ഗുണമാകും. റീബിൽഡ് കേരളയിൽ ഈ റോഡുകളെ പരിഗണിച്ചിരുന്നു. പിന്നാക്ക പ്രദേശമായ വട്ടവട മേഖലയുടെ സർവതല വികസനത്തിന് ഉപകരിക്കുമെന്ന് എ രാജ എംഎൽഎ പറഞ്ഞു.









0 comments