അപകടഭീഷണിയായ മരം മുറിച്ചുമാറ്റണം

പഞ്ചായത്തിനെതിരെ വ്യാപാരികളും നാട്ടുകാരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 08, 2025, 12:00 AM | 1 min read

മൂലമറ്റം

ടൗണിൽ പ്രധാന പാതയോരത്ത് അപകടാവസ്ഥയിലുള്ള റബർർ മരം മുറിച്ചുനീക്കാത്തതിൽ വ്യാപക പ്രതിഷേധം. തിരക്കേറിയ പാതയിൽ വാഹനങ്ങൾക്കും കാൽനടയാത്രികർക്കും മരം ഭീഷണിയാണ്. സമീപത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. മരം നിലംപൊത്തിയാൽ വൻ ദുരന്തത്തിനുകാരണമാകും. മുമ്പ് സമീപത്തെ മറ്റൊരുമരം കടപുഴകി വീണ് ചേറാടി സ്വദേശി മരിച്ചിരുന്നു. നിരവധി വാഹനങ്ങൾക്കും കേടുപാടുണ്ടായി. മരം മുറിക്കണമെന്ന്‌ ആവശ്യപ്പെട്ട് മൂലമറ്റത്തെ വ്യാപാരികൾ കഴിഞ്ഞ സെപ്തംബറിൽ അറക്കുളം പഞ്ചായത്തിന് പരാതി നൽകിയിരുന്നു. എന്നാൽ, മരം കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണെന്നുപറഞ്ഞ് ഇവർ കൈയൊഴിഞ്ഞു. കെഎസ്ഇബിക്ക് കത്ത് നൽകിയതല്ലാതെ തുടർനടപടി സ്വീകരിക്കാൻ അധികൃതർ തയാറായില്ലെന്ന് വ്യാപാരികൾ ആരോപിച്ചു. കലക്ടർക്ക് പരാതി നൽകിയിട്ടും ഫലമില്ല. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ നാട്ടുകാരെയും ഓട്ടോ, ടാക്‌സി തൊഴിലാളികളെയും അണിനിരത്തി സമരം ചെയ്യുമെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജി കുന്നത്ത്, സെക്രട്ടറി ബെന്നി കാദംബരി, ട്രഷറർ പി ജെ ജോസഫ് പാറക്കൽ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home