പാഠം ഒന്ന്‌

മലയാളം

pothuvidyaalayam

സായന്തിക മന്ത്രി റോഷി അ​ഗസ്റ്റിനൊപ്പം

വെബ് ഡെസ്ക്

Published on Jun 04, 2025, 12:36 AM | 1 min read

തൊടുപുഴ

മക്കൾക്ക് ഇവിടെ നല്ല വിദ്യാഭ്യാസം ലഭിക്കുമെന്ന ഉറപ്പാണ് വെസ്റ്റ് ബംഗാൾ ജാലംഗി ഗ്രാമത്തിലെ ഖോഷ് മുഹമ്മദ് ബിശ്വാസിനും അസം സ്വദേശി റുതിഷ് മുർമുവിനും. പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസിലേക്ക് നടന്നുകയറിയ കുരുന്നുകളിൽ ഇവരുടെ മക്കളുമുണ്ട്. വർഷങ്ങളായി കേരളത്തിന്റെ സ്‍നേഹമറിയുന്ന ഇതര സംസ്ഥാന കുടുംബമാണ് ഇരുവരുടെയും. ഖോഷ് മുഹമ്മദിന്റെ മകൾ സായന്തികയും റുതിഷിന്റെ മകൾ പ്രിസ്‍കില മുർമുവും തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്‍കൂളിലെ ഒന്നാം ക്ലാസിലുണ്ടാകും. എട്ട് വർഷമായി ഖോഷ് മുഹമ്മദ് ഭാര്യ അസിമയുമൊത്ത് തൊടുപുഴ പഞ്ചവടിപ്പാലം ഭാഗത്തുണ്ട്. കോൺക്രീറ്റ് മിക്‍സർ മെഷീൻ ഓപ്പറേറ്റർ ആണ്. ഏക മകളാണ് സായന്തിക. കോ ഓപ്പറേറ്റീവ് കോളേജ് ഭാഗത്താണ് റുതിഷും ഭാര്യ സുനിതയും താമസിക്കുന്നത്. കെട്ടിട നിർമാണ തൊഴിലാളിയാണ്. 15 വർഷമായി തൊടുപുഴയിൽ തന്നെയുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Home