ഭൂപതിവ് നിയമ ഭേദഗതി ചട്ടം

ഹൈറേഞ്ചില്‍ ആശ്വാസത്തിന്റെ മാറ്റൊലി

kattappana

കട്ടപ്പന നഗരം

avatar
അജിന്‍ അപ്പുക്കുട്ടന്‍

Published on Sep 22, 2025, 12:30 AM | 1 min read

കട്ടപ്പന

പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂനിയമ ഭേദഗതി ചട്ടത്തിന് നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗീകാരം നല്‍കിയതോടെ ഹൈറേഞ്ചില്‍ ആശ്വാസത്തിന്റെ മാറ്റൊലി. വിജ്ഞാപനം പുറത്തിറങ്ങുമ്പോള്‍, കട്ടപ്പന ടൗണ്‍ഷിപ്പില്‍ മൂന്നര പതിറ്റാണ്ടായി തുടര്‍ന്നുവരുന്ന പട്ടയപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാനും പതിച്ചുനല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും വ്യവസ്ഥകളോടെ അനുമതി വ്യാപാരികള്‍ക്കും നഗരത്തിലെ താമസക്കാര്‍ക്കും ഏറെ ആശ്വാസകരമാണ്. 95 ശതമാനത്തിലേറെ കെട്ടിടങ്ങളും വീടുകളും ഫീസ് ഇല്ലാതെ ക്രമീകരിക്കപ്പെടും. കട്ടപ്പനയില്‍ 5,000 ചതുരശ്രയടിയ്ക്ക് മുകളിലുള്ള കെട്ടിടങ്ങളും 3000 നും 5000 നുമിടയില്‍ വരുന്ന നിര്‍മാണങ്ങളും നാമമാത്രമാണ്. കെട്ടിടം ക്രമവല്‍ക്കരിക്കാന്‍ പട്ടയത്തിന്റെ പകര്‍പ്പ് വേണമെന്ന നിര്‍ദേശത്തില്‍ ഇളവ് വരുത്തിയതും ഒട്ടേറെ ആളുകള്‍ക്ക് പ്രയോജനപ്പെടും. 3000 ചതുരശ്ര അടിവരെയുള്ള വീടുകള്‍ക്കും ചെറുകിട കെട്ടിടങ്ങള്‍ക്കും ഫീസ് അടയ്ക്കേണ്ടതില്ല. മുഴുവന്‍ പൊതു സ്ഥാപനങ്ങളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും പൂര്‍ണമായും നിയമപരിരക്ഷയോടെ സ്വതന്ത്രമാകും. വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായുള്ള നിര്‍മാണങ്ങള്‍ ക്രമീകരിക്കുമ്പോള്‍ ന്യായവിലയുടെ 10 ശതമാനമെന്നത് അഞ്ചായി കുറച്ചത് റിസോര്‍ട്ട്, ഹോംസ്റ്റേ ഉടമകള്‍ക്കും ആശ്വാസകരമാണ്. കട്ടപ്പന വില്ലേജിലെ 58 -ാം നമ്പര്‍ ബ്ലോക്കില്‍പ്പെട്ട 55, 56 സര്‍വേ നമ്പരുകളിലും ബ്ലോക്ക് നമ്പര്‍ 61ലെ 85/1 നമ്പരിലുമുള്ളതാണ് ടൗണ്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശം. സര്‍വേ നമ്പര്‍ 55ല്‍ 8.58 ഉം 56ല്‍ 15.2456 ഉം 85/1ല്‍ 7.5210 ഉം ഹെക്ടര്‍ ഭൂമി ഉള്‍പ്പെടുന്നു. 1977ലെ റീസര്‍വേയില്‍ കട്ടപ്പന ടൗണ്‍ഷിപ്പിനായി മാറ്റിയിട്ടത് 77ലേറെ ഏക്കര്‍(31.34 ഹെക്ടര്‍) ഭൂമിയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home