മഞ്ഞളിപ്പ്‌ പടരുന്നു

കരിഞ്ഞുണങ്ങി 
കുരുമുളക്‌ തോട്ടങ്ങൾ

മഞ്ഞളിപ്പ് ബാധിച്ച കുരുമുളക്

ഞ്ഞളിപ്പ് രോഗം ബാധിച്ച കുരുമുളക് ചെടി

avatar
സജി തടത്തിൽ

Published on Sep 18, 2025, 12:15 AM | 1 min read

ചെറുതോണി

കഞ്ഞിക്കുഴി പഞ്ചായത്തിൽ കുരുമുളകു ചെടികൾക്ക് വ്യാപകമായ നാശം. മഞ്ഞളിപ്പ് രോഗം ബാധിച്ച് നിരവധി കർഷകരുടെ കുരുമുളക് ചെടികളാണ് നശിക്കുന്നത്. രോഗം ബാധിച്ച ചെടികൾ ദിവസങ്ങൾക്കുള്ളിൽതന്നെ ഉണങ്ങിപോവുകയും ചെയ്യും. കൃഷി അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയുമില്ലെന്നാണ് കർഷകരുടെ പരാതി. കർഷകരുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് കുരുമുളക്. ഇടുക്കിയിലെ കുരുമുളകിന് അന്താരാഷ്ട്ര മാർക്കറ്റിൽ വലിയ മതിപ്പുമുണ്ട്. എന്നാൽ, അടുത്തിടെയായി കാലാവസ്ഥാ വ്യതിയാനം കുരുമുളക് ചെടികൾക്ക് വലിയ നാശം വരുത്തിയിട്ടുണ്ട്. മഞ്ഞളിപ്പ് രോഗം ബാധിച്ച് ചെടികൾ ഉണങ്ങി പോകുന്നതാണ് കർഷകരെ ദുരിതത്തിലാക്കുന്നത്. മഞ്ഞളിപ്പ് ബാധിക്കുന്നതോടൊപ്പം ദിവസങ്ങൾക്കുള്ളിൽ തന്നെ ഇല കൊഴിഞ്ഞ തണ്ടുകളും ഉണങ്ങിപോകും. രോഗം ബാധിച്ച ചെടികൾ രണ്ടാഴ്ചക്കുള്ളിൽ പൂർണമായും നശിക്കും.

നിറയെ കായ്ഫലമുള്ള ചെടികളിൽനിന്നും പാകമെത്താത്ത കുരുമുളക് തിരികൾ അടർന്നുവീഴും. രോഗബാധ കണ്ടുതുടങ്ങിയപ്പോൾ തന്നെ കർഷകർ പലരും കൃഷി ഭവനിൽ അറിയിച്ചെങ്കിലും മറുപടിയൊന്നുമില്ല. അധികൃതർ ഇടപെടണമെന്നും കുരുമുളക് കർഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികളുണ്ടാവണമെന്നുമാണ് കർഷകരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Home