സാന്ത്വനമേകാൻ 500 വളന്റിയർമാർ

സാന്ത്വനം ചാരിറ്റബിള്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി വളന്റിയർമാർ
തങ്കമണി
വളന്റിയർമാർ നൽകുന്ന വിവരമനുസരിച്ചാണ് സാന്ത്വനം ചാരിറ്റബിള്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തനം. ജില്ലയിലാകെ കിടപ്പുരോഗികള്‍ക്ക് ആശ്വാസമേകുംവിധം പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താൻ സേവന സന്നദ്ധരായി 500 വളന്റിയേഴ്‌സുണ്ട്. ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനവും നല്‍കി. തൊടുപുഴ ജില്ലാ ആശുപത്രിയാണ് പരിശീലന നോഡൽ സെന്ററായി പ്രവർത്തിച്ചത്. അടിസ്ഥാന പരിചരണം, നഴ്സിങ് കെയർ, രോഗിയുമായുള്ള ആശയവിനിമയം, ഉപകരണങ്ങളുടെ ഉപയോഗം, ലഭ്യമാക്കാൻ കഴിയുന്ന സർക്കാർ പദ്ധതികൾ തുടങ്ങി നിരവധി വിഷയങ്ങളിലും പരിശീലനം നൽകി. കിടപ്പുരോഗികള്‍ക്ക് സേവനം നല്‍കാൻ മൊബൈല്‍ പാലിയേറ്റീവ് യൂണിറ്റുകളിൽ നഴ്സുമാരുടെ സേവനം ലഭ്യമാക്കും. ക്യാന്‍സര്‍ രോഗികള്‍, ഫൃദയ -ശ്വാസകോശ രോഗികള്‍, പക്ഷാഘാതം പോലെയുള്ള കാരണങ്ങളാൽ ശരീരം തളർന്നു കിടപ്പിലായവര്‍, ദീർഘകാല ചികിത്സ ആവശ്യമുള്ള പ്രമേഹരോഗികള്‍, ആസ്മ രോഗികള്‍, അപസ്മാര രോഗികള്‍, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായവര്‍, ദീര്‍ഘകാല മാനസിക രോഗമുള്ളവര്‍, സാധാരണ ജീവിതം നയിക്കാന്‍ കഴിയാത്ത രീതിയില്‍ ബുദ്ധിമാന്ദ്യമുള്ളവര്‍, പ്രായാധിക്യം മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ തുടങ്ങി ദീർഘകാല ചികിത്സയും പരിചരണവും ആവശ്യമായി വീടുകളിൽ വളന്റിയർമാരെത്തും. കിടപ്പിലായ രോഗികളുടെ അടുത്ത് ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലുമെത്തി ഇടപെടുക എന്നുള്ളതാണ് ലക്ഷ്യമിടുന്നത്. സിജോ വിജയനാണ് ജില്ലാ കോ ഓർഡിനേറ്റർ.









0 comments