ഓണവിപണി പൊടിപൊടിച്ചു

കൃഷി വകുപ്പിന് വിറ്റുവരവ് 35 ലക്ഷം

tdpa

പുറപ്പുഴ കൃഷിഭവന്റെ ഓണവിപണി

avatar
സ്വന്തം ലേഖകൻ

Published on Sep 10, 2025, 12:15 AM | 1 min read

തൊടുപുഴ

ഓണക്കാലത്ത് വിലക്കുറവിന്റെ പഴം, പച്ചക്കറി വിപണിയിലും ലാഭം നേടി കൃഷിവകുപ്പ്. കർഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന തരത്തിലോരുക്കിയ വിപണിയിലൂടെ ജില്ലയില്‍ 35.79 ലക്ഷം രൂപയുടെ വിറ്റുവരവാണ് നേടിയത്. കഴിഞ്ഞ ഒന്നുമുതല്‍ ഉത്രാടനാളായ നാലുവരെ ജില്ലാതലം അടക്കം 84 വിപണികളാണ് കൃഷിവകുപ്പ് തുറന്നത്. 83.85 മെട്രിക് ടണ്‍ പഴം, പച്ചക്കറികളാണ് വിറ്റഴിച്ചത്. ഓണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ പഴങ്ങളും പച്ചക്കറികളും ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. കർഷകരിൽനിന്ന്‌ ഉൽപ്പന്നങ്ങൾ മാർക്കറ്റ് വിലയെക്കാൽ 10 ശതമാനം അധികം നൽകി സംഭരിച്ച് മാർക്കറ്റ് വിലയെക്കാള്‍ 30 ശതമാനം കുറച്ച് പൊതുജനങ്ങൾക്ക് നല്‍കുകയെന്നായിരുന്നു സങ്കല്‍പ്പം. ഇതനുസരിച്ച് 32.289 മെട്രിക് ടണ്‍ പച്ചക്കറികള്‍ 17.09 ലക്ഷം രൂപയ്‍ക്കും 22.92 മെട്രിക് ടണ്‍ പഴ വര്‍ഗങ്ങള്‍ 11.98 ലക്ഷം രൂപയ്‍ക്കും കര്‍ഷകരില്‍നിന്ന് സംഭരിച്ചു. പുറമേ 19.03 ലക്ഷം രൂപയ്‍ക്ക് 62.135 മെട്രിക് ടണ്‍ പച്ചക്കറിയും 1.73 ലക്ഷം രൂപയ്‍ക്ക് 4.102 മെട്രിക് ടണ്‍ പഴ വര്‍ഗങ്ങളും ഹോര്‍ട്ടികോര്‍പ്പില്‍നിന്നും സംഭരിച്ചു. മഞ്ഞള്‍പൊടി, ചേന അട, കൂവപ്പൊടി, ചിപ്‍സ്, എള്ളെണ്ണ, ഏലയ്‍ക്ക, റാഗിപ്പൊടി, അച്ചാറുകള്‍, രക്തശാലി അരി, പാഷൻഫ്രൂട്ട് ജ്യൂസ്, കാന്താരി ഹണി തുടങ്ങിയ കേരളഗ്രോ ബ്രാൻഡഡ് ഉല്‍പ്പന്നങ്ങളും വിപണികളിലെത്തിച്ചിരുന്നു. സംസ്ഥാനത്താകെ 2000 വിപണികൾ വകുപ്പ് നടത്തിയിരുന്നു. ജില്ലയിലെ 84 വിപണികളില്‍ 52 എണ്ണം കൃഷിവകുപ്പ് നേരിട്ടും 25 എണ്ണം ഹോർട്ടികോർപ്പും ഏഴെണ്ണം വെജിറ്റബിൾ ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ കേരളയുമാണ്(വിഎഫ്പിസികെ) നടത്തിയത്. വാഴത്തോപ്പ് കൃഷിഭവനിലായിരുന്നു ജില്ലാതല വിപണി.



deshabhimani section

Related News

View More
0 comments
Sort by

Home