ഉത്രാടപ്പാച്ചിൽ കഴിഞ്ഞു

ഇന്ന് നല്ലോണം

onam

സമഭാവനയുടെ സന്ദേശമുയർത്തി വീണ്ടും പൊന്നോണം. അത്തം മുതൽ പത്തുനാൾ നീളുന്ന കൂട്ടായ്‍മയുടെ ആഘോഷമാണ് പൂക്കളമിടീൽ. ഇൻസ്റ്റന്റ് ആഘോഷങ്ങളുടെ ഈ കാലത്തും പുതിയ തലമുറ ഓണ സങ്കല്‍പങ്ങൾ ഹൃദയപൂർവം സ്വീകരിക്കുന്നു. പൂക്കളമൊരുക്കുന്ന പെൺകുട്ടികൾ. കട്ടപ്പനയിൽനിന്നുള്ള ദൃശ്യം ഫോട്ടോ: ഷിബിൻ ചെറുകര

avatar
സ്വന്തം ലേഖകൻ

Published on Sep 05, 2025, 12:30 AM | 1 min read

ഇടുക്കി

തിരുവോണം കേമമാക്കാൻ മലയാളികൾ നെട്ടോട്ടമോടുന്ന ഉത്രാടനാളിലെ പാച്ചിൽ കടന്നു, ഇന്ന്‌ സമൃദ്ധിയുടെ പൊന്നോണം. തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും തയ്യാര്‍. സമത്വവും നീതിയും നിറഞ്ഞ ഭരണകാലത്തിന്റെ ഓർമകൂടിയാണ്‌ ഓണം. എല്ലാവർക്കും ഒരേ സന്തോഷം, ഒരേ സംതൃപ്തി. വടംവലി, പുലികളി, തിരുവാതിര, കൈക്കൊട്ടിക്കളി തുടങ്ങി വിനോദങ്ങളും കലാരൂപങ്ങളും കൂട്ടായ്‌മകളെ അവിസ്‌മരണീയമാക്കും. പൂക്കളങ്ങൾ, ഓണക്കളികൾ, ചിരികൾ.. സൃഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ഇന്ന്‌ ആഘോഷം പൊടിപൊടിക്കുകയായ്‌. ഇത്തവണയും സർക്കാർ സംവിധാനങ്ങളിലൂടെ അവശ്യവസ്‌തുക്കളെല്ലാം ന്യായവിലയ്‌ക്ക്‌ സാധാരണക്കാരുടെ കൈകളിലെത്തി. പൊതുവിതരണ സംവിധാനത്തിലൂടെ ജില്ലയിലെ 34,292 മഞ്ഞക്കാർഡ്‌ ഉടമകൾക്ക്‌ സൗജന്യ ഓണക്കിറ്റ്‌ ലഭിച്ചു. സപ്ലൈകോ, കൺസ്യൂമർഫെഡ്‌, കുടുംബശ്രീ, സഹകരണ സംഘങ്ങൾ എന്നിവയുടെ ഓണച്ചന്തകളും മേളകളും സമ്മാനിച്ചത് അല്ലലില്ലാത്ത ഓണം. പൊന്നോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഓട്ടത്തിലായിരുന്നു വ്യാഴാഴ്‌ച നാടും നഗരവും. ജനസഞ്ചയത്തെക്കൊണ്ട്‌ നാട്‌ നിറഞ്ഞു. ജില്ലയിലെ പ്രധാന പട്ടണങ്ങളും നഗരങ്ങളും തിരക്കിലമർന്നു. തിരക്ക് അർധരാത്രി വരെ നീണ്ടു. പലയിടങ്ങളും വൈകുന്നേരത്തോടെ ഗതാഗതക്കുരുക്കിലായി.

പൂ വിപണികളിലും വന്‍തിരക്കായിരുന്നു. ഒരാഴ്ചയിലേറെയായി തമിഴ്‌നാട്ടില്‍നിന്ന് ദിനംപ്രതി വന്‍തോതില്‍ ജമന്തി, വാടാമല്ലി, അരളി പൂക്കള്‍ കടകളില്‍ എത്തുന്നുണ്ട്. കൂടാതെ ഗൃഹോപകരണ, ഇലക്‌ട്രോണിക് വില്‍പ്പന ശാലകളിലും തിരക്ക് അനുഭവപ്പെട്ടു. ചെറുകിട കച്ചവടക്കാരും ഉത്രാടപ്പാച്ചിലില്‍ വിപണി കൊഴുപ്പിക്കാന്‍ രംഗത്തുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home