ചെണ്ടുമല്ലിപ്പൂവിരിഞ്ഞു

പനംകുട്ടി സെന്റ് ജോസഫ് പള്ളിയങ്കണത്തിലെ ചെണ്ടുമല്ലിത്തോട്ടം
സജി തടത്തിൽ
Published on Aug 31, 2025, 12:15 AM | 1 min read
ചെറുതോണി
പനംകൂട്ടിപള്ളിയിൽ ഓണക്കാലത്ത് ചെണ്ടുമല്ലി പൂക്കാലം. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പൂക്കളാണ് പള്ളിയങ്കണത്തിൽ വിരിഞ്ഞുനിൽക്കുന്നത്. പൂക്കളമൊരുക്കാൻ പൂതേടി നിരവധി പേരാണ് പള്ളിയിലെത്തുന്നത്. ഹൈറേഞ്ചിൽ അപൂർവം സ്ഥലങ്ങളിൽ മാത്രമെ ചെണ്ടുമല്ലി കൃഷിയുള്ളു. തമിഴ്നാട്ടിൽനിന്ന് കിലോയ്‌ക്ക് 300 രൂപാ വിലയ്‌ക്കാണ് പൂവാങ്ങുന്നത്. ഇവിടെ പുവിനെത്തുന്നവരോട് ചെറിയ വിലയും ഈടാക്കാറുണ്ട്. പള്ളിയിൽ ചെണ്ടുമല്ലികൾ പൂവിട്ടു നിൽക്കുന്ന കാഴ്ച പനംകൂട്ടിയിലെത്തുന്ന ടൂറിസം തീർഥാടക സഞ്ചാരികൾക്കും വിസ്മയമായി. ഇടുക്കി– അടിമാലി റൂട്ടിൽ പനംകുട്ടിയിൽ നിന്നും ചപ്പാത്തു വഴി അരകിലോമീറ്റർ നടന്നാൽ പള്ളിസിറ്റിയിലെത്താം. പനംകുട്ടി സെൻറ് ജോസഫ് പള്ളിയങ്കണത്തിൽ' 250 ചെടിച്ചട്ടികളിൽ ചെണ്ടുമല്ലി നട്ടത്. ഓണത്തപ്പനെ വരവേൽക്കാൻ നൂറു കണക്കിന് ചെണ്ടുമല്ലിപൂക്കളാണിപ്പോൾ വിരിഞ്ഞത്. പരിസ്ഥിതിദിനത്തിൽ പള്ളിയുടെ ചുറ്റിലുമായി വികാരി ഫാ. ജോസഫ് പൗവ്വത്തിലിന്റെ നേതൃത്വത്തിലായിരുന്നു പൂ കൃഷി. ചെടികൾ നടാനും പരിപാലിക്കാനും കെ.സിവൈ എം, മിഷൻ ലീഗ്, മാതൃവേദി കുട്ടികൾ തുടങ്ങിയവരെല്ലാം സഹായികളായി. രാജകുമാരി ഫെഡറേറ്റഡ് നഴ്സറിയിൽ നിന്നാണ് തൈകൾ വാങ്ങിയത്.എട്ടുനോമ്പ് തിരുനാളിൽ പള്ളികളിൽ അലങ്കരിക്കാനും ചെണ്ടുമല്ലിപൂവുകൾ നേരത്തെ ബുക്കുചെയ്യുന്നവരുമുണ്ട്.









0 comments