സിപിഐ എം പച്ചക്കറിച്ചന്തകൾ

മൂന്നാർ
ഓണത്തിന് വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്നതിന് സിപിഐ എം നേതൃത്വത്തിൽ മൂന്നാർ, ദേവികുളം, വട്ടവട പഞ്ചായത്തുകളിൽ പച്ചക്കറി ചന്ത ആരംഭിച്ചു. ദേവികുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി ഉദ്ഘാടനം ചെയ്തു. വട്ടവടയിൽ ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്മണൻ, മൂന്നാറിൽ ഏരിയ സെക്രട്ടറി ആർ ഈശ്വരൻ എന്നിവർ ഉദ്ഘാടനം ചെയ്തു. വിപണിയിൽനിന്നും 20 ശതമാനം വിലക്കുറവിലാണ് പച്ചക്കറികൾ നൽകുന്നത്. രാജാക്കാട് സിപിഐ എം രാജകുമാരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടുമറ്റത്ത് ഓണച്ചന്ത ആരംഭിച്ചു. ഓണച്ചന്ത പി രവി ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം രാജക്കാട് ഏരിയ കമ്മിറ്റിയംഗങ്ങളായ സുമ ബിജു, കെ കെ തങ്കച്ചൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ ജെ സിജു (രാജകുമാരി സൗത്ത്), എ വി റോയി( രാജകുമാരി നോർത്ത്) എസ് മുരുകൻ (ഖജനാപാറ) എന്നിവർ സംസാരിച്ചു. കട്ടപ്പന ചക്കുപള്ളം ലോക്കല്‍ കമ്മിറ്റി ആറാംമൈലില്‍ ഓണച്ചന്ത തുറന്നു. വണ്ടന്‍മേട് ഏരിയ സെക്രട്ടറി ടി എസ് ബിസി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗങ്ങളായ മെറീന ജോണ്‍, യേശുരാജ്, സ്റ്റെബിന്‍ ബാബു, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷെല്ലി തോമസ് എന്നിവര്‍ സംസാരിച്ചു.









0 comments