പൂവിളി പൂവിളി പൊന്നോണമായി

അടിമാലി
നാടായ നാടെല്ലാം പൂക്കാലം വന്നല്ലോ. കാടായ കാടെല്ലാം കാട്ടു പൂക്കൾ പൂത്തല്ലോ .... പൊന്നോണം വരവായി പൂവിളികളുടെയും പൂക്കളങ്ങളുടെയും ആഘോഷം. പൊന്നോണ തുമ്പികള്‍ വട്ടമിട്ട് പറക്കുന്ന ആഘോഷത്തിലേക്ക്. പൂവിളികളും പൂക്കളങ്ങളും നാടും നഗരവും ഒരു പോലെ അലങ്കരിക്കുന്നു. പ്രൗഢഗംഭീരമായ ഓണനാളുകളെ ചേര്‍ത്ത് പിടിച്ച് മലയോരവും. തുമ്പയും കാക്കപ്പൂവും കൊങ്ങിണിയും മുക്കുറ്റിയും തൊടിയില്‍നിന്നും പറിച്ചെടുക്കാന്‍ അധികമൊന്നും കിട്ടീയില്ലെങ്കിലും പൂക്കളം കളറാക്കാൻ ബന്തി, ജമന്തി, വാടാർമല്ലി, അരളി തുടങ്ങിയവയും വിപണിയിൽ എത്തിയിരുന്നു. കടകളിലും വഴിയോരങ്ങളിലും ആവശ്യക്കാരെ പ്രതീക്ഷിച്ച് പൂക്കളുമായി വഴിയോര കച്ചവടക്കാരും സജീവം. അറിഞ്ഞുണ്ണണം സദ്യ ഓണസദ്യയില്ലാതെ എന്ത് ഓണം. സദ്യ കഴിച്ച് പായസം കുടിച്ച് ഇലമടക്കിയാലെ ഓണം പൂർത്തിയാകു. ഈ പുതിയ കാലത്ത് ഓണ സദ്യ വിരല്‍തുമ്പിലെത്തി നില്‍ക്കുന്നു. ആവശ്യക്കാര്‍ക്ക് വിഭവങ്ങള്‍ തീന്‍ മേശയിലെത്തിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ സജീവമായി. വിസ്മൃതിയിലേക്ക് പോയ ആ നല്ല കാലത്തിന്റെ ഓര്‍മകള്‍ അയവിറക്കാന്‍ വീണ്ടും ഒരോണം കൂടിയെത്തുകയായി. സഹകരണ സംഘങ്ങളോടൊപ്പം സ്വയംസഹായ സംഘങ്ങളും കുടും ബശ്രീകളും ഓണവിപണിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. വിവിധ ക്ഷേമപെന്‍ഷനുകള്‍ നേരത്തേ ലഭിച്ചുതുടങ്ങിയത് സാധാരണ ജനവി ഭാഗങ്ങള്‍ക്ക് കൈത്താങ്ങായി മാറി. ആദിവാസി ഉന്നതികളില്‍ അറുപത് വയസ് കഴിഞ്ഞവര്‍ക്ക് ആയിരം രൂപ വീതം ഓണസമ്മാനം കൈ നീട്ടമായി ലഭിച്ചു. നൂറ് ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍ , ലോട്ടറി തൊഴിലാളികള്‍, ആശ, ഹരിത കര്‍മസേന തുടങ്ങി വിവിധ വിഭാഗം ആളുകളും സര്‍ക്കാരിന്റെ കരുതലില്‍ ഓണ സമ്മാനം ലഭിച്ച് തുടങ്ങി. ഓണക്കിറ്റ് വിതരണം പൂര്‍ത്തിയായി.









0 comments