ദേശീയപാതയിൽ മരം കടപുഴകി

ദേശീയപാതയില്‍ ആറാംമൈലില്‍ അപകടാവസ്ഥയിലായ മരം
അടിമാലി
ആറാംമൈലിൽ ദേശീയപാതയിലേക്ക് മരം കടപുഴകി. ബുധൻ പുലർച്ചെ അഞ്ചിനാണ് സംഭവം. ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാത വികസനത്തിനായി മണ്ണെടുത്തതിനെതുടർന്ന് അപകടകരമായിനിന്ന കൂറ്റൻ മരമാണ് നിലംപതിച്ചത്. നേര്യമംഗലം മുതൽ വാളറവരെയുള്ള ഭാഗത്ത് ഇത്തരത്തിൽ നിരവധി മരങ്ങളാണ് അപകടഭീഷണിയുയർത്തി നിൽക്കുന്നത്. മരങ്ങൾ വെട്ടാൻ വനംവകുപ്പ് തടസ്സം നിൽക്കുന്നതാണ് പാതയിൽ അപകടങ്ങൾ വർധിക്കാൻ കാരണം.









0 comments