ഓർമകളുമായി ഉറ്റവരെത്തും

മൂന്നാർ
നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരെ മറവുചെയ്ത രാജമലയിൽ കണ്ണീർ ഓർമകളുമായി ബുധനാഴ്ച ഉറ്റവരും സുഹൃത്തുക്കളും ബന്ധുക്കളുമെത്തും. നാടിനെയാകെ നടുക്കിയ പെട്ടിമുടിയിലുണ്ടായ ഉരുൾ പൊട്ടൽ 2020 ആഗസ്ത് ആറിനാണ്. മലയിടിഞ്ഞിറങ്ങിയ ദുരന്തത്തിൽ 70 ജീവനുകളാണ് പൊലിഞ്ഞത്. ഇതിൽ 66 പേരുടെ മൃതശരീരങ്ങൾ കണ്ടെടുത്തിരുന്നു. രാജമലയ്ക്ക് സമീപം പ്രത്യേകം തയാറാക്കിയ സ്ഥലത്ത് നിരയായാണ് മൃതദേഹങ്ങൾ സംസ്ക്കരിച്ചിട്ടുള്ളത്. എസ്റ്ററ്റുകളിൽനിന്നും തമിഴ് നാട്ടിൽനിന്നും ബന്ധുക്കൾ എത്തി കർമങ്ങൾ നടത്തും. കണ്ണൻ ദേവൻ കമ്പനി അധികൃതരും ഉദ്യോഗസ്ഥരും കല്ലറയിൽ പുഷ്പാർച്ചന നടത്തും. വിവിധ മത മേലധ്യക്ഷന്മാരുടെ നേതൃത്വത്തിൽ സർവമത പ്രാർഥനയും നടത്തും. ദുരന്തത്തിന് അഞ്ചുവർഷം പിന്നിടുകയാണ്. മൂന്നാറിലെ പൊതുപ്രവർത്തകരും ചടങ്ങുകളിൽ പങ്കെടുക്കും.









0 comments