മെഡിക്കല്‍ ക്യാമ്പും കുടുംബസംഗമവും

മെഡിക്കല്‍ ക്യാമ്പ് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസൽ ഉദ്‌ഘാടനംചെയ്യുന്നു
തൊടുപുഴ
എ ആർ നാരായണൻ പഠന ഗവേഷണ കേന്ദ്രം കാഞ്ഞിരമറ്റം മേഖലാ കമ്മിറ്റി ബേബി മെമ്മോറിയൽ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. വലിയജാരം പാലിയത്ത് ഓഡിറ്റോറിയത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസൽ ഉദ്‌ഘാടനംചെയ്‍തു. 243 പേർ ക്യാമ്പിൽ പങ്കെടുത്തു. ആശുപത്രി എജിഎം ഗോകുൽ നാരായണൻകുട്ടി പ്രിവിലേജ് കാർഡ് വിതരണംചെയ്‍തു. സിപിഐ എം വലിയജാരം ബ്രാഞ്ച് സെക്രട്ടറി എ ഷംനാസ് ഏറ്റുവാങ്ങി. ഇടവെട്ടി ലോക്കൽ കമ്മിറ്റിയംഗം ഇ എ ഷിയാസ് നേതൃത്വം നൽകി. വൈകിട്ട് എസ്‌എസ്‌എൽസി, പ്ലാസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കലും കുടുംബസംഗമവും നടത്തി. മുഹമ്മദ് ഫൈസൽ ഉദ്ഘാടനംചെയ്‍തു. തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ് പ്രതിഭകളെ അനുമോദിച്ചു. തുടർന്ന് ബാബു പള്ളിപ്പാട്ട് കരിയർ ഗൈഡൻസ് ക്ലാസെടുത്തു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സിപിഐ എം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയംഗങ്ങളായ എം എം റഷീദ്, സബീന ബിഞ്ചു, സി എസ് ഷാജി, വി ബി ജമാൽ, അജയ് ചെറിയാൻ എന്നിവർ സംസാരിച്ചു.









0 comments