മന്ത്രി വീണാ ജോർജിന് ഐക്യദാർഢ്യം

മഹിളാ അസോഷിയേഷൻ ഇടുക്കി ഏരിയ കമ്മിറ്റി ചെറുതോണിയിൽ നടത്തിയ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈലജ സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു
ചെറുതോണി
മന്ത്രി വീണാ ജോർജിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ അസോഷിയേഷൻ ഇടുക്കി ഏരിയ കമ്മിറ്റി ചെറുതോണിയിൽ പ്രകടനവും പൊതുയോഗവും നടത്തി. മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈലജ സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ലിസി ജോസ്,- സംസ്ഥാന കമ്മിറ്റിയംഗം സുമ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ മുൻ ജില്ലാ കമ്മിറ്റിയംഗം പ്രഭ തങ്കച്ചൻ അധ്യക്ഷയായി. യോഗത്തിന് ഏരിയ സെക്രട്ടറി മോളിക്കുട്ടി ജെയിംസ് സ്വാഗതവും ഏരിയ പ്രസിഡന്റ് ഓമന ശ്രീധരൻ നന്ദിയും പറഞ്ഞു. നൂറ് കണക്കിന് അംഗങ്ങൾ പ്രകടനത്തിലും പൊതുയോഗത്തിലും പങ്കെടുത്തു.








0 comments