ഉല്ലാസക്കൂടിന് തണലൊരുക്കാൻ ഗ്രന്ഥശാലകൾ

കരിമണ്ണൂർ
ഉടുമ്പന്നൂർ പഞ്ചായത്തിലെ വയോസൗഹൃദ കൂട്ടായ്മയായ ഉല്ലാസക്കൂടിന് തണലൊരുക്കാനൊരുങ്ങി ലൈബ്രറികൾ. ഉല്ലാസക്കൂട് വാർഡ്, അയൽക്കൂട്ടതല കൂട്ടായ്‍കൾക്ക് യോഗം ചേരാൻ പഞ്ചായത്ത് പരിധിയിലുള്ള 10 ലൈബ്രറികളുടെ സൗകര്യം വിട്ടുനൽകും. ലൈബ്രറി കൗൺസിലിന്റെ വയോജന വേദിയുമായി ഉല്ലാസക്കൂടിനെ കണ്ണിചേർക്കും. പഞ്ചായത്തുതല ലൈബ്രറി നേതൃസംഗമത്തിലാണ് തീരുമാനം. ലൈബ്രറികളുടെ പ്രവർത്തനം കൂടുതൽ ജനകീയവും മികവുറ്റതുമാക്കുന്നതിന്റെ ഭാഗമായി ഓരോ ലൈബ്രറിയും ഓരോ പൊതുസ്ഥലം ഏറ്റെടുത്ത് ശുചീകരിച്ച് സൗന്ദര്യവത്കരിച്ച് സംരക്ഷിക്കും. ഇതിനായി പ്രവർത്തന കലണ്ടറും തയ്യാറാക്കും. നേതൃസംഗമം തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വി ഷാജി ഉദ്ഘാടനംചെയ്‍തു. പഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് അധ്യക്ഷനായി. ടി ജി മോഹനൻ, ഇ കെ രാജപ്പൻ എന്നിവർ സംസാരിച്ചു. ടി ജി മോഹനൻ കൺവീനറായിപഞ്ചായത്ത് തല നേതൃസമിതി രൂപീകരിച്ചു.









0 comments