എൽഡിഎഫ് അഭിവാദ്യ സദസ്സുകൾ ഇന്ന്

നെടുങ്കണ്ടം
ഭൂ പതിവ് നിയമ ഭേദഗതി 2023 ന്റെ ചട്ട രൂപീകരണം യാഥാർഥ്യമാക്കിയ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് എൽഡിഎഫ് നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും അഭിവാദ്യ സദസ്സുകൾ വ്യാഴം വൈകിട്ട് നാലിന് സംഘടിപ്പിക്കും. യുഡിഎഫും കോൺഗ്രസും ഒരുപറ്റം വ്യാപാരികളും നടത്തുന്ന വ്യാജ പ്രചരണങ്ങളെ തുറന്നുകാട്ടുകയും ചട്ട രൂപീകരണത്തിലൂടെ ജില്ലയ്ക്ക് കൈവന്ന നേട്ടങ്ങൾ അഭിവാദ്യ സദസ്സിലൂടെ വിശദീകരിക്കുകയും ചെയ്യും. നെടുങ്കണ്ടത്ത് ഉടുമ്പൻചോലക മണ്ഡലം സദസ്സ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. കുമളിയിൽ പീരുമേട് മണ്ഡലം സദസ്സ് എൽഡിഎഫ് കൺവീനർ കെ സലീം കുമാറും അടിമാലിയിൽ നടക്കുന്ന ദേവികുളം മണ്ഡലം സദസ്സ് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസും ഉദ്‌ഘാടനം ചെയ്യും. കട്ടപ്പനയിൽ ഇടുക്കി മണ്ഡലം സദസ്സ് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലും തൊടുപുഴയിൽ തൊടുപുഴ മണ്ഡലം സദസ്സ് സിപിഐ ജില്ലാ നേതാവ് കെ കെ ശിവരാമനും ഉദ്ഘാടനം ചെയ്യും.









0 comments