സര്‍ക്കാരിന് അഭിവാദ്യം: എല്‍ഡിഎഫ് പ്രമേയം അവതരിപ്പിച്ചു

കട്ടപ്പന
ഭൂപതിവ് നിയമ ഭേദഗതി ചട്ടം യാഥാര്‍ഥ്യമാക്കിയ സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് കൗണ്‍സിലർമാര്‍ നന്ദി പ്രമേയം അവതരിപ്പിച്ചു. ഷാജി കൂത്തോടിയില്‍ പ്രമേയം അവതരിപ്പിക്കുകയും ബിനു കേശവന്‍ പിന്താങ്ങുകയും ചെയ്തു. നിലവിലുള്ളവ ക്രമപ്പെടുത്തി നിയമസാധുത ലഭ്യമാക്കുന്നതിലൂടെ എല്ലാ നിര്‍മാണങ്ങള്‍ക്കും സര്‍ക്കാര്‍ നിയമ പരിരക്ഷ ഉറപ്പാക്കുന്നതായും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ ധന്യ അനില്‍, ബെന്നി കുര്യന്‍, ഷജി തങ്കച്ചന്‍, ബിന്ദുലത രാജു, പി എം നിഷാമോള്‍ എന്നിവര്‍ പറഞ്ഞു.









0 comments