ഭൂപതിവ് നിയമ ഭേദഗതി ചട്ടം
ആശക്കുഴപ്പം സൃഷ്ടിക്കാൻ സംഘടിത നീക്കം


സ്വന്തം ലേഖകൻ
Published on Aug 31, 2025, 12:30 AM | 2 min read
ഇടുക്കി
മലയോര ജനതയുടെ ആറരപ്പതിറ്റാണ്ട് നീണ്ട ഭൂപ്രശ്നങ്ങൾക്ക് പരിഹാരവുമായാണ് സംസ്ഥാന സർക്കാർ ഭൂപതിവ് നിയമഭേദഗതി യാഥാർഥ്യമാക്കിയത്. ചരിത്രത്തിലിടം നേടിയ തീരുമാനത്തിന് പിന്നാലെ ചട്ടങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകിയതോടെ വിറളിപിടിച്ച കോൺഗ്രസ് കുത്തിത്തിരിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. 1960ലെ നിയമത്തിൽ ഭേദഗതിവരുത്തി സുതാര്യവും ലളിതവുമായിട്ടാണ് ചട്ടം രൂപീകരിച്ചത്. മലയോര ജനതയ്‌ക്കാകെ ഗുണകരമാകുന്നതാണ് ജനകീയ സർക്കാരിന്റെ തീരുമാനം. എന്നാൽ അസത്യങ്ങളും അർധസത്യങ്ങളും നിരത്തി ആശയക്കുഴപ്പമുണ്ടാക്കാനാണ് കോൺഗ്രസ്–യുഡിഎഫ് സഖ്യത്തിന്റെ ശ്രമം. തെറ്റിദ്ധാരണ പരത്താൻ ചില പിരിവ് സംഘടനകളും കപട പരിസ്ഥിതി വാദികളും മാധ്യമ ലോബികളും ഒപ്പം ചേർന്നിട്ടുണ്ട്.
കോൺഗ്രസിന്റെ ഇരട്ടത്താപ്പ്
1961 മുതൽ 1982 വരെ പത്തോളം കുടിയിറക്കുകൾ നടത്തി ആയിരങ്ങളെ തെരുവിലിറക്കിയവരാണ് കോൺഗ്രസ്–യുഡിഎഫ് സർക്കാരുകൾ. ഭൂ അവകാശത്തിനുമേൽ നിബന്ധനകൾവച്ചും നൽകിയ പട്ടയം തിരികെവാങ്ങിയും കോൺഗ്രസ് മലയോരജനതയെ ചതിച്ചു. എന്നാൽ ഇപ്പോൾ ജില്ലയിലെ ജനങ്ങളുടെ ദീർഘകാല പ്രതിസന്ധിക്ക് പരിഹാരമായി സർക്കാർ മുന്നോട്ടുവച്ച ചരിത്രപരമായ നിയമഭേദഗതിയോടെ, ഇടതുപക്ഷത്തിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിക്കുമോ എന്ന ഭീതി കോൺഗ്രസിനെ അലട്ടിത്തുടങ്ങി. ഇതോടെ അസത്യങ്ങളുമായി രംഗത്തെത്തി. കോടതികളിൽ ഹർജികൾ നൽകി നിർമാണം തടസ്സപ്പെടുത്തിയവരാണ് കോൺഗ്രസ്. എൽഡിഎഫ് സർക്കാർ ഭേദഗതി കൊണ്ടുവന്നപ്പോൾ നിയമസഭയില്‍ പിന്തുണയ്‍ക്കുകയും പുറത്ത് ബില്ല് കത്തിക്കുകയുമാണ് യുഡിഎഫ് ചെയ്‍തത്.
ജനപക്ഷത്തുറച്ച് സർക്കാർ
2010-ൽ മൂന്നാറിൽ നിർമാണം നിർത്തിവയ്ക്കേണ്ടിവന്ന സാഹചര്യത്തിൽ തുടങ്ങി, 2016-ൽ ഇടുക്കിയിലാകെ നിർമാണ നിരോധനം വ്യാപിപ്പിച്ച ഹൈക്കോടതി വിധി വരെ നീണ്ട പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരമായി. 1964 മുതല്‍ 60 വര്‍ഷത്തിനിടയില്‍ ജില്ലയിലുണ്ടായ മുഴുവന്‍ നിര്‍മാണങ്ങളും ക്രമവല്‍ക്കരിക്കുന്ന ചരിത്രപരമായ ചട്ട ഭേദഗതിയാണ് യാഥാർഥ്യമാക്കിയത്. ഹൈക്കോടതി നിയമവിരുദ്ധമെന്ന് കണ്ടെത്തിയ ജില്ലയിലെ മുഴുവന്‍ നിര്‍മാണങ്ങള്‍ക്കും നിയമപരിരക്ഷയും സാധൂകരണവുമാണ് ലഭിക്കുന്നത്. ചെറുതും വലുതുമായ മുഴുവന്‍ വീടുകളും പിഴയില്ലാതെ സാധൂകരിക്കാം. 3000ചതുരശ്ര അടിവരെയുള്ള വാണിജ്യസ്ഥാപനങ്ങളും സാധൂകരിക്കപ്പെടും. മുഴുവന്‍ പൊതുസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പൂര്‍ണമായും സ്വതന്ത്രമാകും. 3000 ചതുരശ്രയടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്കു മാത്രമാണ് നാമമാത്രമായ ഫീസ്. 50,000 ചതുരശ്രയടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്കാണ് നിരക്കില്‍ വര്‍ധന. തുടര്‍ നിര്‍മാണത്തിനുള്ള രണ്ടാംഘട്ട ചട്ട ഭേദഗതി രണ്ടുമാസത്തിനുള്ളില്‍ പൂർത്തിയാകും. ചട്ട ഭേദഗതി സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്‍ക്കുശേഷം നിയമസഭ പാസാക്കുമ്പോഴാണ് പൊതുരേഖയാകൂ. ഇൗ വസ്‍തുത മറച്ചുവച്ചാണ് കോൺഗ്രസിന്റെ ആശങ്കപരത്തൽ.









0 comments