ടൂറിസത്തിലൂടെ
സർവതല വികസനം

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, മുഹമ്മദ് റിയാസ്, കെഎൻ ബാലഗോപാൽ സിപിഐഎം ജില്ലാ സെക്രട്ടറി സിവി വർഗീസ് എന്നിവർ സൗഹൃദ സംഭാഷണത്തിൽ
കെ ടി രാജീവ്
Published on Oct 26, 2025, 12:01 AM | 2 min read
കുട്ടിക്കാനം
ഓരോ സഞ്ചാരിയുടെയും വിരല്‍തുമ്പിലേക്ക് കേരളം എന്ന ടൂറിസം കേന്ദ്രത്തെ എത്തിച്ച് വികസനത്തിന്റെ അനന്ത സാധ്യതകൾ തേടി വിഷൻ 2031 ‘ലോകം കൊതിക്കും കേരളം’ സെമിനാർ. ടൂറിസത്തിലൂടെ എല്ലാ മേഖലയിലും വികസനമെത്തിക്കാൻ പര്യാപ്‌തമായ നയരേഖയും ചർച്ചകളും നിർദേശങ്ങളുമാണ് സെമിനാറിൽ ഉയർന്നത്. നിലവില്‍ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തില്‍10 മുതല്‍ 12 ശതമാനം വരെ സംഭാവന ചെയ്യുന്നത് ടൂറിസമാണ്. സമ്പദ് വ്യവസ്ഥയിലെ പ്രധാന മേഖലകളിലൊന്നായി ടൂറിസത്തെ അടയാളപ്പെടുത്താനിത് കാരണമായി. തൊഴില്‍സേനയുടെ 24 ശതമാനത്തെയാണ് നേരിട്ടും പരോക്ഷവുമായി ടൂറിസം ഉള്‍ക്കൊള്ളുന്നത്. ജനകീയ ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിച്ചതോടെ പ്രാദേശിക തൊഴിലും സമ്പത്തും കൂടാൻ ടൂറിസത്തിന് സാധിക്കുന്നുണ്ട്.
അടിത്തറയുള്ള വൈവിധ്യമാര്‍ന്ന സ്ഥാപനങ്ങള്‍, ഉയര്‍ന്ന ടൂറിസം വ്യവസായ പ്രൊഫഷണലുകളുടെയും പങ്കാളികളുടെയും ശക്തമായ ശൃംഖല, ഉയര്‍ന്ന സാക്ഷരതയും ആതിഥേയ മര്യാദയുമുള്ള ജനത എന്നിവ കേരള ടൂറിസത്തിന്റെ ശക്തിയാണ്. പദ്ധതികള്‍, മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍, വിജയ സൂചികകള്‍ കോവിഡിനുശേഷം ഒരു പ്രമുഖ ആഗോള ടൂറിസം കേന്ദ്രം എന്ന നിലയില്‍ കേരളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികൾ നടപ്പിലാക്കി. സുസ്ഥിര വികസനം, അടിസ്ഥാന സൗകര്യ വികസനം, അനുഭവവേദ്യ ടൂറിസം, നൂതന സംരംഭങ്ങള്‍, നവീനമായ ഉൽപ്പന്നങ്ങള്‍, കാലാനുസൃതമായ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍, നിക്ഷേപ സൗഹൃദാന്തരീക്ഷം എന്നിവയിലാണ് കേന്ദ്രീകരിക്കപ്പെട്ടത്. ഇതിന്റെ ഭാഗമായി ലോകോത്തര ഡെസ്റ്റിനേഷനുകളെ സജമാക്കുന്ന പദ്ധതി നടപ്പാക്കി. ഉത്തരവാദിത്ത ടൂറിസത്തിന്റെ ആഗോള മാതൃകയായി കേരളം വിശേഷിപ്പിക്കപ്പെട്ടു. സ്ത്രീസൗഹാര്‍ദ്ദ ടൂറിസവും, വനിതാ കോണ്‍ക്ലേവും ലോകം ശ്രദ്ധിച്ചു.
ഓണാഘോഷം, ന്യൂഇയര്‍ ഇല്യുമിനേഷന്‍, ബേപ്പൂര്‍ ഫെസ്റ്റ്, യാനം, ചാമ്പ്യന്‍സ് ബോട്ട് ലീഗ്, നിശാഗന്ധി ഫെസ്റ്റിവെല്‍, കൊച്ചി -മുസിരീസ് ബിനാലെ തുടങ്ങിയ സാംസ്കാരിക പരിപാടികള്‍ അന്താരാഷ്ട്ര ടൂറിസം കലണ്ടറില്‍ അടയാളപ്പെടുത്തി. ടൂറിസം മേഖലയില്‍ സ്വകാര്യ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി ടൂറിസം നിക്ഷേപ ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചു. വൈവിധ്യമാര്‍ന്ന ടൂറിസം സര്‍ക്യൂട്ടുകള്‍ സന്ദര്‍ശകരില്‍ താൽപ്പര്യം ഉണര്‍ത്തുന്നതിനും വര്‍ഷം മുഴുവനുമുള്ള ആവശ്യകതയും വര്‍ധിപ്പിക്കുന്നതിനുമായി വെല്‍നസ്, പൈതൃകം, സാഹസികത, കായല്‍, സംസ്കാരം എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന തീമാറ്റിക് ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കും. ക്യാരിയിങ് കപ്പാസിറ്റി അടിസ്ഥാനമാക്കിയുളള മാസ്റ്റര്‍ പ്ലാനുകള്‍, ദീര്‍ഘകാല മെയിന്റനന്‍സ് ചട്ടക്കൂടുകള്‍ എന്നിവയുള്‍പ്പെടെ സുസ്ഥിരമായ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കും. ടൂറിസം വികസനം എല്ലായിടത്തും ഒരു പോലെ വ്യാപിപ്പിക്കുന്നതിനുളള പദ്ധതികള്‍ ആവിഷ്ക്കരിക്കുക, ഓവര്‍ ടൂറിസത്തെ മുന്നില്‍ കണ്ടുകൊണ്ട് ഡെസ്റ്റിനേഷന്‍ പ്ലാനുകള്‍ തയാറാക്കുകയും സെമിനാർ ലക്ഷ്യമിടുന്നു. ജൈവവൈവിധ്യങ്ങളെ സംരക്ഷിച്ചും മാലിന്യമുക്തമാക്കിയും കാര്‍ബണ്‍ ന്യൂട്രല്‍ സ്റ്റാന്‍ഡേര്‍ഡില്‍ പരിപാലിക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ കാര്‍ബണ്‍ ന്യൂട്രല്‍ ഗ്രീന്‍ ടൂറിസം നടപ്പാക്കുമെന്നും നയരേഖ പറയുന്നു. ഏകജാലക സംവിധാനം സുതാര്യമായ ഏകജാലക സംവിധാനങ്ങളിലൂടെ സുസ്ഥിര ടൂറിസം പദ്ധതികളില്‍ സ്വകാര്യ നിക്ഷേപങ്ങളും പൊതു സ്വകാര്യ പങ്കാളിത്തവും സാധ്യമാക്കാനും നിക്ഷേപങ്ങള്‍ ആര്‍ഷിക്കുന്നതിന് വ്യവസായ മേഖലക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. പ്രാദേശിക സംരഭകര്‍, ഗൈഡുകള്‍, കരകൗശല വിദഗ്ദ്ധര്‍ എന്നിവര്‍ക്കായി പരിശീലനം, സര്‍ട്ടിഫിക്കേഷന്‍, അക്കാദമിക്ക് -വ്യവസായ പങ്കാളിത്തം, നേതൃത വികസനം, നൈപുണ്യ വികസനം എന്നിവയ്ക്കായി സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ട് മനുഷ്യവിഭവശേഷി മികവും വൈജ്ഞാനിക നേതൃത്വവും വികസിപ്പിക്കും. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയെ സ്ഥാപനപരമായി ശക്തിപ്പെടുത്തുമെന്നും നയരേഖ പറയുന്നു.









0 comments