പീരുമേട് സ്വദേശിയുടെ മരണത്തിനിടയാക്കിയ ടാറ്റാ സുമോ കണ്ടെത്തി; ഉടമ ഒളവില്‍

പീരുമേട് 55-–ാംമൈല്‍ പൂവക്കുന്നേല്‍ തോമസിന്റെ മരണത്തിനിടയാക്കിയ വാഹനം വണ്ടിപ്പെരിയാര്‍ ചുരക്കുളത്ത് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍

സ്വന്തം ലേഖകൻ
Published on Oct 29, 2025, 12:16 AM | 1 min read
കുട്ടിക്കാനം
പീരുമേട് 55–-ാംമൈല്‍ പൂവക്കുന്നേല്‍ തോമസിന്റെ(45) മരണത്തിനിടയാക്കിയ വാഹനം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി വിഗ്‌നേഷിന്റെ ഉടമസ്ഥതയിലുള്ള ടാറ്റാ സുമോയാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. ഒളിവിലുള്ള വിഗ്‌നേഷിനായി അന്വേഷണം ഊര്‍ജിതമാക്കി.
അപകടമുണ്ടാക്കിയശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഒക്ടോബര്‍ 22ന് പീരുമേട് 55-ാംമൈലിലാണ് സംഭവം. വൈകിട്ട് ആറോടെ റോഡില്‍ നടക്കാനിറങ്ങിയ തോമസ് രാത്രി ഒമ്പതായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ദേശീയപാതയോരത്ത് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി.
തേയിലത്തോട്ടത്തിന്റെ വേലിയോടുചേര്‍ന്ന് പുല്ലുകള്‍ക്കൊണ്ട് മൂടിയനിലയിലായിരുന്നു. ഉടന്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വാഹനമിടിച്ചാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പീരുമേട് എസ്എച്ച്ഒ ഗോപി ചന്ദ്രനും സംഘവും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ വിഗ്‌നേഷിന്റെ ചുവന്ന ടാറ്റാ സുമോയാണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തമായി. ചുരക്കുളം എസ്റ്റേറ്റ് ഫാക്ടറിക്കുസമീപത്താണ് സുമോ കണ്ടെത്തിയത്.









0 comments