പോസ്റ്റൽ ക്വാർട്ടേഴ്സുകൾ നശിക്കുന്നു

കുമളി ടൗണിലെ പോസ്റ്റൽ ക്വാർട്ടേഴ്സ്
കുമളി
കുമളി ടൗണിൽ സ്ഥിതിചെയ്യുന്ന പോസ്റ്റൽ ക്വാർട്ടേഴ്സുകൾ അനാസ്ഥമൂലം നശിക്കുന്നു. നാലുപതിറ്റാണ്ട് മുമ്പ് കുമളിയുടെ ഹൃദയഭാഗത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നിർമിച്ച മൂന്നുനില ക്വാർട്ടേഴ്സുകളാണ് അറ്റകുറ്റപ്പണികൾ നടത്താതെയും അധികൃതർ തിരിഞ്ഞുനോക്കാതെയും നശിക്കുന്നത്. 1990ന് മുമ്പ് നിർമിച്ച ക്വാർട്ടേഴ്സിൽ പോസ്റ്റൽ, ടെലികോം ജീവനക്കാരുടെ ആറുകുടുംബങ്ങൾ താമസിച്ചിരുന്നു. എന്നാൽ 10 വർഷമായി ഇവിടെ താമസമില്ല. അതിനാൽ കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നില്ല. കെട്ടിടത്തിൽ ആൽമരം വളർന്ന് കെട്ടിടത്തിന് അപകടഭീഷണിയായ സ്ഥിതിയാണ്. സമാനരീതിയിൽ നിർമിച്ച മറ്റൊരു കെട്ടിടത്തിൽ ബിഎസ്എൻഎൽ ഓഫീസ് മാത്രമാണ് പ്രവർത്തിക്കുന്നത്. മുമ്പ് ഇവിടെയും ആറ് കുടുംബങ്ങൾ താമസിച്ചിരുന്നു. 40 വർഷത്തോളം പഴക്കമുള്ള കെട്ടിടങ്ങൾ ടെലികോം, പോസ്റ്റൽ വകുപ്പുകളുടെ അനാസ്ഥ മൂലമാണ് നശിച്ചുകൊണ്ടിരിക്കുന്നത്.









0 comments