കേരളത്തിലെത്തിയത് മോഷണം നടത്താന്‍

തമിഴ്നാട്ടിലെ ക്രിമിനല്‍ സംഘം 
പൊലീസ് പിടിയില്‍

ok

പിടിയിലായ തമിഴ്‌നാട് സ്വദേശികള്‍

avatar
സ്വന്തം ലേഖകൻ

Published on Nov 17, 2025, 12:00 AM | 1 min read

കട്ടപ്പന

വാഹനങ്ങളില്‍ കറങ്ങിനടന്ന് ആളുകളെ അപായപ്പെടുത്തി മോഷണം നടത്തുന്ന തമിഴ്‌നാട്ടിലെ കൊടുംകുറ്റവാളികളെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മധുര കൊസവാപ്പെട്ടി സൗത്ത് സ്ട്രീറ്റ് സ്വദേശികളായ പി ഗണേശന്‍(55), ഒ ഗണേശന്‍(51), മധുര വിക്രമമംഗലം സ്വദേശി സുകുമാര്‍ പാണ്ടി(39), ഉസലാംപെട്ടി മുതലക്കുളം കിളിയാര്‍പെട്ടി സ്വദേശി കെ ശിവകുമാർ (35) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച ഒമ്‌നി വാനും കസ്റ്റഡിയിലെടുത്തു. കൊലപാതകം, മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണ്. വാഹനങ്ങളില്‍ ചുറ്റിക്കറങ്ങി ഒറ്റപ്പെട്ട വീടുകളിലും കടകളിലും മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. കേരളത്തില്‍ മോഷണം ലക്ഷ്യമിട്ട് കഴിഞ്ഞ ഏഴിനാണ് ഇവര്‍ കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് വഴി എത്തിയത്. വാഹനപരിശോധനയില്‍ സംശയം തോന്നിയ പൊലീസുകാര്‍ സംഘത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home