ഔദ്യോഗിക നേതൃത്വത്തിനെതിരെ കെപിസിസി സെക്രട്ടറി
കട്ടപ്പനയിൽ വിമതര്‍ നാമനിര്‍ദേശപത്രിക നല്‍കി

കട്ടപ്പന
നഗരസഭയില്‍ കോണ്‍ഗ്രസിലെ തമ്മില്‍ത്തല്ലും ചേരിപ്പോരും ഉച്ഛസ്ഥായില്‍. നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വിവിധ വാര്‍ഡുകളിലായി 15ലേറെ വിമത സ്ഥാനാര്‍ഥികളാണ് നാമനിര്‍ദേശ പ്രതിക നല്‍കിയിട്ടുള്ളത്. ഇതിനിടെ ഔദ്യോഗിക നേതൃത്വത്തിനെതിരെ കെപിസിസി സെക്രട്ടറി തോമസ് രാജന്‍ പരസ്യമായി രംഗത്തെത്തി. വാര്‍ഡ്തല യോഗങ്ങള്‍പോലും ചേരാതെ ചില നേതാക്കള്‍ രഹസ്യസങ്കേതങ്ങളിലിരുന്ന് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം ആരോപിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചില നേതാക്കള്‍ ഏകാധിപത്യ നിലപാടുകള്‍ സ്വീകരിക്കുകയാണെന്നും തോമസ് രാജന്‍ തുറന്നടിച്ചു. നേരത്തെ തോമസ് രാജന്‍ ഉള്‍പ്പെടുന്ന കെ സി വേണുഗോപാല്‍ വിഭാഗം ഔദ്യോഗിക നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.









0 comments