കെഎസ്‍ടിഎ പ്രകടനുവും ധര്‍ണയും

കേന്ദ്രസര്‍ക്കാര്‍ അറിഞ്ഞു, അധ്യാപക രോഷം

c v varghese

കെഎസ്‌ടിഎ ധർണ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ്‌ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 03, 2025, 12:00 AM | 1 min read

തൊടുപുഴ

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്‍ടിഎ ജില്ലാ കമ്മിറ്റി തൊടുപുഴയില്‍ നടത്തിയ പ്രകടനത്തിലും ധര്‍ണയിലും കേന്ദ്ര സര്‍ക്കാരിനെതിരായ രോക്ഷമുയര്‍ന്നു. പകല്‍ 12ന് കെഎസ്‌‍ടിഎ ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ചു. തോരാമഴയിലും നൂണുകണക്കിന് അധ്യാപകര്‍ അണിചേര്‍ന്നു. ​മുന്‍സിപ്പല്‍ മൈതാനിയില്‍ ധര്‍ണ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വര്‍​ഗീസ് ഉദ്ഘാടനംചെയ്‍തു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ കെ ആർ ഷാജിമോൻ അധ്യക്ഷനായി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക്‌ കരുത്ത്‌ പകരുക, ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ജില്ലാ സെക്രട്ടറി എം ആർ അനിൽകുമാർ, സംസ്ഥാന എക്സിക്യുട്ടീവം​​ഗങ്ങളായ കെ വി അനീഷ്‌ലാൽ, എം രമേശ്, സംസ്ഥാന കമ്മിറ്റിയംഗം അപർണ നാരായണൻ, ജില്ലാ ട്രഷറർ എം തങ്കരാജ്, പി ആർ ബിന്ദു, കെ ജെ ത്രേസ്യാമ്മ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home