ആനവണ്ടിയിലെ ഫീൽഡ് വർക്ക് കാര്യം

കെഎസ്ആർടിസിയിലെ ഫീൽഡ് വിസിറ്റിനായി വിദ്യാർഥികൾ
പീരുമേട്
കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സാമൂഹ്യ പ്രവർത്തന വിദ്യാർഥികൾക്ക് പഠനത്തിന്റെ ഭാഗമായ ഫീൽഡ് വിസിറ്റ് ഇത്തവണ ആനവണ്ടിയിൽ. കെഎസ്ആർടിസി ആവിഷ്കരിച്ച ചാർട്ടേഡ് സർവീസിന്റെ സാധ്യത മനസ്സിലാക്കിയ അധ്യാപകരും വിദ്യാർഥികളും നിലവിലെ സെമസ്റ്ററിലെ ഫീൽഡ് സന്ദർശനങ്ങൾ കെഎസ്ആർടിസി ചാർട്ടേഡ് സർവീസ് വഴി നടത്താൻ തീരുമാനിച്ചത്. കുമളി കെഎസ്അർടിസി ഡിപ്പോയിലെ ഉദ്യോഗസ്ഥർ പൂർണ പിന്തുണയും നിർദേശങ്ങളും നൽകി ഉദ്യമത്തെ കുട്ടികളിലേക്ക് എത്തിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലുള്ള സന്നദ്ധ സംഘടനകൾ സന്ദർശിച്ച് അവിടത്തെ സോഷ്യൽ വർക്ക് പ്രവർത്തനങ്ങൾ പഠിക്കുക എന്ന ലക്ഷ്യത്തിൽ തുടർന്നും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനാണ് ഡിപ്പാർട്ട്മെന്റിന്റെ തീരുമാനം എന്ന് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. പി ജെ ജസ്റ്റിൻ, ഫീൽഡ് വർക്ക് കോർഡിനേറ്റർമാരായ ഡോ. ജോബി ബാബു, വിശാഖ് മോഹൻ എന്നിവർ അറിയിച്ചു.









0 comments