അടിമാലി താലൂക്ക് ആശുപത്രി സ്പെഷ്യാലിറ്റി ബ്ലോക്ക് ഉടൻ പ്രവർത്തന സജ്ജമാക്കണം

കെജിഎൻഎ അടിമാലി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം വി ആർ രാജു സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
അടിമാലി
അടിമാലി താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ കെട്ടിടം ഉടൻ പ്രവർത്തന സജ്ജമാക്കണമെന്ന് കെജിഎൻഎ അടിമാലി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അടിമാലി ലൈബ്രറി ഹാളിൽ സംസ്ഥാന കമ്മിറ്റിയംഗം വി ആർ രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. വി കെ സുമ അധ്യക്ഷയായി. ഫൗസിയ എം മീരാൻ രക്തസാക്ഷി പ്രമേയവും കെ എ അജീഷ അനുശോചന പ്രമേയവും അവതരിപ്പിച്ചു. നഴ്സിങ് ഇതര ജോലികളിൽനിന്ന് നഴ്സുമാരെ ഒഴിവാക്കണം, താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം, ബ്ലഡ്‌ബാങ്ക് തുടങ്ങാനുള്ള തടസ്സങ്ങൾ നീക്കി പ്രവർത്തനം തുടങ്ങണം, മച്ചിപ്ലാവിൽ അനുവദിച്ചിട്ടുള്ള അമ്മയും കുഞ്ഞും ആശുപത്രി ഉടൻ യാഥാർഥ്യമാക്കണം എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം ആർ രജനി, സംസ്ഥാന കമിറ്റിയംഗം ഷീമോൾ ലാൽ, ജില്ലാ ജോയിന്റ് സെക്രട്ടറി സഫ്‌ന സേവ്യർ, ടി കെ സന്ധ്യ, ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് ജെ മിനി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ജി മീനാകുമാരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ നിഷ ദാസ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: നിഷ ദാസ്(പ്രസിഡന്റ്), ഫൗസിയ എം മീരാൻ(സെക്രട്ടറി), എം കെ അനീസ(ട്രഷറർ).









0 comments