ഉജ്വല മാർച്ചും ധർണയും

സഹകരണ മേഖലയെ തകർക്കാൻ അനുവദിക്കില്ല

nedumkandam

കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പോസ്റ്റ് ഓഫീസ് ധർണ കര്‍ഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 21, 2025, 12:15 AM | 1 min read

നെടുങ്കണ്ടം

ഗ്രാമീണ മേഖലയുടെ നട്ടെല്ലായ സഹകരണ പ്രസ്ഥാനത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച്‌ ജീവനക്കാരുടെയും സഹകാരികളുടെയും ഉജ്വല മാർച്ചും ധർണയും. സഹകരണം സംസ്ഥാന വിഷയം കേന്ദ്ര ഗവൺമെന്റിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജീവനക്കാരുടെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടത്ത് പോസ്റ്റ് ഓഫീസിലേക്ക് റാലിയും ധർണയും നടത്തിയത്‌. കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ പ്രഖ്യാപിച്ച പുതിയ സഹകരണം നയമാണ്‌ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തരിപ്പണമാക്കുന്നത്‌. ഭരണഘടനാ വിരുദ്ധമായി ഫെഡറൽ തത്വങ്ങൾ ലംഘിച്ചും കേന്ദ്രം പിടിമുറുക്കുമ്പോൾ തകർന്നടിയുന്നത്‌ പതിറ്റാണ്ടുകളിലൂടെ കരുത്താർജിച്ച സംസ്ഥാനത്തെ സഹകരണ മേഖലയാണ്‌. ഇത് കേരളത്തിന്റെ തനത്‌ സാമ്പത്തിക സ്രോതസായ സഹകരണ മേഖലയെ തകർക്കാനുള്ള ബോധപൂർവമായ ഇടപെടലാണെന്ന്‌ നേതാക്കൾ ആരോപിച്ചു. കേന്ദ്ര സഹകരണ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പുതിയ ഒരു സഹകരണ ശൃംഖലയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനെതിരെ നൂറുകണക്കിന് സഹകാരികളും ജീവനക്കാരും പങ്കെടുത്ത സമരം കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഇ കെ ചന്ദ്രൻ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി സി രാജശേഖരൻ ആമുഖ പ്രഭാഷണം നടത്തി. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി എൻ വിജയൻ, പാക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി എം ജോൺ, കെസിഇയു സംസ്ഥാന കമ്മിറ്റി അംഗം പിജി അജിത, വി എം ബേബി, ആർ രാധാകൃഷ്ണൻ നായർ, ഡി രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ ടി വി ശശി സ്വാഗതം പറഞ്ഞു. ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ നിന്നും ഭരണസമിതി അംഗങ്ങൾ, സഹകാരികൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home