കാർഷിക കടാശ്വാസ കമീഷൻ നൽകാനുള്ള തുക അടിയന്തരമായി നൽകണം: കെസിഇയു

കെസിഇയു അടിമാലി ഏരിയ സമ്മേളനം ആനച്ചാലിൽ സംസ്ഥാന എക്സിക്യൂട്ടീവംഗം ആർ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു
അടിമാലി
കാർഷിക കടാശ്വാസ കമീഷൻ സംഘങ്ങൾക്ക് നൽകാനുള്ള തുക അടിയന്തരമായി നൽകണമെന്ന് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ആനച്ചാലിൽ(ആനത്തലവട്ടം ആനന്ദൻ നഗർ) സംസ്ഥാന എക്സിക്യൂട്ടീവംഗം ആർ രാധാകൃഷ്ണൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കെ ജി ജയദേവൻ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവംഗം പി ജി അജിത സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി ബിനോയ് സെബാസ്റ്റ്യൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി കെ ഷൈലജ കണക്കും അവതരിപ്പിച്ചു. കെ ജി ജയദേവൻ, എ എസ് ഷാനവാസ്, അനുഷ കെ മോഹൻ എന്നിവർ അടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ജോലിയിൽനിന്ന് വിരമിച്ച കെ ജി ജയദേവൻ, അനിൽ കുമാർ, വിരമിക്കുന്ന കെ വി രവീന്ദ്രൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. കർഷകസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം ടി കെ ഷാജി, ഈറ്റ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ, എം എം കുഞ്ഞുമോൻ, മനു തോമസ്, വി ബി മോഹനൻ, പി എം സിജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷിബു പോൾ(പ്രസിഡന്റ്), ബാബു കുര്യൻ, പി ആർ ഷാജി, എ എസ് ഷാനവാസ്(വൈസ് പ്രസിഡന്റ്), ബിനോയ് സെബാസ്റ്റ്യൻ(സെക്രട്ടറി), രാജ്മോഹനൻ,വി ഹിരൺ ലാൽ, പി എ ഷീജാമ്മ (ജോയിന്റ് സെക്രട്ടറി), വി കെ ഷൈലജ(ട്രഷറർ). 25 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.









0 comments