രുചിക്കൂട്ട്

മലബാറിൻ രുചികള്‍

ചിത്രം കട്ടപ്പന

കട്ടപ്പനയിലെ ചായക്കാ

avatar
സ്വന്തം ലേഖകൻ

Published on Nov 04, 2025, 12:00 AM | 1 min read

കട്ടപ്പന

മലബാറിന്റെ രുചിപ്പെരുമ ഇനി കട്ടപ്പനക്കാര്‍ക്കും ആസ്വദിക്കാം. പള്ളിക്കവലയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച 'ചായക്കട' എന്ന ഭക്ഷണശാലയിലാണ് 50ലേറെ മലബാര്‍ ലഘുഭക്ഷണങ്ങള്‍ വിളമ്പുന്നത്. ഒട്ടേറെ വ്യത്യസ്ത രുചികളിലുള്ള 50ലേറെ പലഹാരങ്ങള്‍ ചൂടോടെ ഇവിടെ തയാറാണ്. ഒപ്പം 20ലേറെ വ്യത്യസ്ത രുചികളില്‍ ചായയും കാപ്പിയും മൊഹിറ്റോസും ഐസ് ടീയും. പരമ്പരാഗത രീതിയില്‍ നിര്‍മിച്ചിരിക്കുന്ന ചായക്കടയുടെ മുറ്റത്തിരുന്ന് ചായയും കൊതിയൂറും വിഭവങ്ങളും ആസ്വദിക്കുക പ്രത്യേക വൈബാണ്.

ജെന്‍ സി പിള്ളേരുടെ ഇഷ്ടയിടമായി ഇവിടം മാറിക്കഴിഞ്ഞു. ചട്ടിപ്പത്തിരി, കായ്‌പോള, ഉന്നക്കായ, കിളിക്കൂട്, കിഴിച്ചിക്കന്‍, ബട്ടര്‍ ബണ്‍, മലബാര്‍ പഫ്‌സ്, ചിക്ക് ബോക്‌സ്, ബീഫ് റോള്‍, ബ്രഡ് പോള, ബനാന കേക്ക്, കിണ്ണത്തപ്പം, എസ്ബി റോള്‍, ഫ്രൈഡ് മില്‍ക്ക്, സ്പാനിഷ് റോള്‍, മലബാര്‍ പിസ്സ, ചിക്കന്‍ റോള്‍, ചിരി മുട്ട, കുബ്ബൂസ് റോള്‍, സല്‍ക്കാരപ്പെട്ടി, പഴം നിറച്ചത്, എഗ്/ ചിക്കന്‍ സാന്‍ഡ് വിച്ച്, മയോ/ചീസ് ബോള്‍, കട്ട്‌ലെറ്റ്, ചിക്കന്‍ ടിക്ക, ബ്രഡ് പോക്കറ്റ് ഷവര്‍മ, കേസരി, ഇലാഞ്ചി ഇങ്ങനെ നീളുന്ന വിഭവങ്ങള്‍. കട്ടപ്പന സ്വദേശികളും സുഹൃത്തുക്കളുമായ കെ പി ബിനീഷ്, എം ബി പ്രവീണ്‍കുമാര്‍, അരുണ്‍ കുമാര്‍ എന്നിവരാണ് ചായക്കടയുടെ അണിയറക്കാര്‍. തലശേരിയിലെ സന്ദര്‍ശനവേളയിലാണ് രുചികള്‍ പരിചയപ്പെട്ടതും ഇവ ഹൈറേഞ്ചില്‍ പരിചയപ്പെടുത്താന്‍ തീരുമാനിച്ചതും. പകല്‍ രണ്ടുമുതല്‍ രാത്രി 10 വരെ ചായക്കട തുറന്നിരിക്കും, കൊതിയൂറും മലബാര്‍ വിഭവങ്ങളുമായി.



deshabhimani section

Related News

View More
0 comments
Sort by

Home