ജില്ലാ ക്ഷീര കര്‍ഷക സംഗമം തുടങ്ങി

വിപി ജോൺ

ഇരട്ടയാറില്‍ ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ചുള്ള ഡയറി എക്‌സ്‌പോ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഉദ്ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 25, 2025, 12:15 AM | 1 min read

കട്ടപ്പന

ക്ഷീര മേഖലയുടെയും കര്‍ഷകരുടെയും ഉന്നമനത്തിനായി സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലാ ക്ഷീര കര്‍ഷക സംഗമത്തോടനുബന്ധിച്ച് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദേഹം. ക്ഷീര മേഖലയുടെ വികസനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കിവരുന്നു. കര്‍ഷകരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നതായും മന്ത്രി അറിയിച്ചു. ക്ഷീരകര്‍ഷക സംഗമത്തിന് ഇരട്ടയാര്‍ സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ തുടക്കമായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍ ഡയറി എക്‌സ്‌പോ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, വൈസ് പ്രസിഡന്റ് രജനി സജി, ജനപ്രതിനിധികളായ ജോസുകുട്ടി കണ്ണമുണ്ടയില്‍, ലാലച്ചന്‍ വെള്ളക്കട, എം ടി മനോജ്, സവിത ബിനു, ജോസുകുട്ടി അരീപ്പറമ്പില്‍, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ കെ എന്‍ മിനിമോള്‍, ഇആര്‍സിഎംപിയു ബോര്‍ഡംഗങ്ങളായ അജേഷ് മോഹനന്‍ നായര്‍, കെ കെ ജോണ്‍സണ്‍, സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ ജയന്‍, ഷൈനി റോയി എന്നിവര്‍ സംസാരിച്ചു.

​ഡയറി എക്‌സ്‌പോ ​എക്‌സ്പോയില്‍ മില്‍മയുടെ വിവിധ ഡയറി ഉല്‍പ്പന്നങ്ങള്‍, വിവിധ കമ്പനികളുടെ കറവയന്ത്രങ്ങള്‍, പാലിന്റെ ഗുണനിലവാരം അളക്കുന്ന മെഷീനുകള്‍, കാലിത്തിറ്റകള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള വിവിധ സപ്ലിമെന്റുകള്‍, ചാണകം ഉണക്കുന്ന മെഷീനുകള്‍, മൃഗങ്ങള്‍ക്കായി ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ സ്റ്റാളുകള്‍ എക്‌സ്‌പോയിലുണ്ട്. ക്ഷീരസംഘങ്ങളിലെ ആദായനികുതി കണക്കാക്കല്‍ എന്ന വിഷയത്തില്‍ ക്ഷീരസംഘം പ്രതിനിധികളെ പങ്കെടുപ്പിച്ച് സെമിനാര്‍ നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വ മോഡറേറ്റായി. തുടര്‍ന്ന് ഡയറി ക്വിസും കായിക മത്സരങ്ങളും കലാസന്ധ്യയും നടന്നു. ശനി രാവിലെ ഒമ്പതിന് പാല്‍ ഉല്‍പ്പന്ന നിര്‍മാണ പ്രദര്‍ശനവും വിപണനവും, 10ന് ക്ഷീരസംഗമവും ജില്ലാ, ബ്ലോക്ക് ക്ഷീര പദ്ധതികളും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാകും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ എം എം മണി, അഡ്വ. എ രാജ, പി ജെ ജോസഫ് തുടങ്ങിയവര്‍ സംസാരിക്കും.​



deshabhimani section

Related News

View More
0 comments
Sort by

Home