വലിയ വികസനമീ നെടുങ്കണ്ടം ജില്ലാ ആശുപത്രി

നെടുങ്കണ്ടം നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തി, ഹൈറേഞ്ചുകാർക്കാകെ ആശ്വാസ സംതൃപ്‌തി. എൽഡിഎഫ് സർക്കാരിന്റെയും പ്രത്യേകിച്ച് എം എം മണി എംഎൽഎ യുടെ ഇടപെടലും കരുതലും എടുത്തുപറയണം. ആറും ഏഴും നിലകളുള്ള ഇരട്ട കെട്ടിടം ഉൾപ്പെടെയുള്ള നിർമാണത്തിന് കിഫ്ബിയിൽനിന്നും 149 കോടിയാണ് അനുവദിച്ചത്. ഇത് ആശുപത്രിയുടെ മുഖച്ഛായതന്നെ മാറ്റുന്നു. നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഒപി വിഭാഗം കെട്ടിടം മുഴുവൻ അന്തിമ ഘട്ടത്തിൽ. ഐപി കെട്ടിടം പണി പൂർത്തീകരിച്ചുവരുന്നു. ആധുനിക സൗകര്യങ്ങളുള്ള അഞ്ച് നിലയിലായി ആറ് ഓപ്പറേഷൻ തിയറ്ററുകൾ, ആധുനിക സൗകര്യങ്ങളോടെയുള്ള ഒ പി ബ്ലോക്ക്, പുതുതായി 150 ബെഡ്, 50 ഐസിയു ബെഡ്, ക്യാൻസർ കെയർ യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, എം ആർഐ, സിടി സ്കാൻ സൗകര്യങ്ങൾ, ഏഴും ആറും നിലകളുള്ള ഇരട്ട ടവർ മന്ദിരം എന്നിവയോടെയാണ് ജില്ലാ ആശുപത്രി സജ്ജമാകുന്നത്. നിലവിൽ അനുവദിച്ച തുകയ്‌ക്ക് പുറമെ 12 കോടി രൂപ കൂടി കഴിഞ്ഞ മാസം ആശുപത്രിക്കായി അനുവദിച്ചിരുന്നു. മിനി മെഡിക്കൽ കോളേജിന്റെ സൗകര്യങ്ങളാണ് ഒരുക്കുന്നത്.









0 comments