കൂറ്റൻപാറ വീണ്‌ വീടുതകർന്ന

?vx;JyegouoI r

. കവടിയാർകുന്നേൽ കുഞ്ഞുമോളുടെ രണ്ടുനില വാർക്ക വീട് തകർന്നപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Oct 26, 2025, 12:19 AM | 1 min read

ചെറുതോണി

കീരിത്തോടിനു സമീപം പകുതി പാലത്ത് ദേശീയപാതയുടെ സമീപമുള്ള വീട്‌ കൂറ്റൻപാറ വീണ്‌ തകർന്നു. കവടിയാർകുന്നേൽ കുഞ്ഞുമോളുടെ രണ്ടുനില വാർക്ക വീടാണ് പൂർണമായും തകർന്നത്. ശനി വൈകിട്ട് 4.30നാണു സംഭവം. വീട്ടിൽ ഉണ്ടായിരുന്ന കുഞ്ഞുമോളുടെ മകൾ അമ്പിളി വീടിന് ശബ്ദം കേട്ട് പുറത്തേക്കോടിയതിനാൽ രക്ഷപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയിൽ ഇളകിയിരുന്ന മണ്ണിനോടൊപ്പം ഭീകരമായ രണ്ട് പാറകളാണ് വീടിനു മുകളിൽ പതിച്ചത്. ഇനിയും ഉരുണ്ട പോകാൻ പറ്റിയ രീതിയിൽ വലിയ പാറകൾ ഇരിപ്പുണ്ട്. ഇവിടെ മണ്ണിടിഞ്ഞാൽ ഗതാഗതം പൂർണമായി സ്തംഭിക്കുന്നതിന് സാധ്യതയുണ്ടന്ന് അധികൃതർ പറഞ്ഞു. സംഭവമറിഞ്ഞ് പഞ്ചായത്ത് റവന്യൂ, അധികൃതരും കഞ്ഞിക്കുഴി പൊലീസും സ്ഥലത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home