പുതിയ വോട്ടർമാർക്കായി ‘ഹെല്‍പ്പ് ഡെസ്‌ക്’

help desk

വോട്ടര്‍ ഹെല്‍പ്പ് ഡെസ്‌ക് കലക്ടര്‍ വി വിഗ്നേശ്വരി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 06, 2025, 12:15 AM | 1 min read

ഇടുക്കി

കരട് വോട്ടര്‍ പട്ടിക പരിശോധിച്ച് പേരുണ്ടോയെന്ന് ഉറപ്പാക്കാൻ ഹെൽപ്പ്​ ഡെസ്​ക്ക്​’. കലക്ടർ വി വിഗ്നേശ്വരി ഉദ്​ ഘാടനം ചെയ്തു. പേര് ചേര്‍ക്കുന്നതിന് പുറമെ, പട്ടികയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താനും അവസരമുണ്ടെന്നും എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്നും കലക്ടര്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാനും പേര് ചേര്‍ക്കുന്നതിനും മേല്‍വിലാസം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താനും അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ 23നാണ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. പേര് ചേര്‍ക്കുന്നതിനും പട്ടികയില്‍ ഭേദഗതി വരുത്തുന്നതിനും ഒരു വാര്‍ഡില്‍നിന്ന് മറ്റൊരു വാര്‍ഡിലേക്കോ പോളിങ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കാനുള്ള അപേക്ഷകള്‍ വ്യാഴാഴ്ച വരെ നല്‍കാം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ sec.kerala.gov.in വെബ്സൈറ്റിലാണ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പേര് ചേര്‍ക്കാം. പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പ്രിന്റൗട്ട് ഒപ്പിട്ട് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് ലഭ്യമാക്കണം. വോട്ടര്‍ പട്ടികയില്‍നിന്ന് പേര് ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും ആക്ഷേപങ്ങളും നേരിട്ടോ തപാലിലൂടെയോ നല്‍കാം. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിയുമാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് 15 ദിവസത്തിനകം അപ്പീല്‍ നല്‍കാം. വാര്‍ഡ് പുനര്‍വിഭജനത്തെ തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്ന വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളില്‍ ഡീലിമിറ്റേഷന്‍ ഉത്തരവ് അടിസ്ഥാനമാക്കി പുനഃക്രമീകരിച്ചത്. വോട്ടര്‍പട്ടിക പുതിയ വാര്‍ഡുകളില്‍ പുനക്രമീകരിച്ചതില്‍ പിശക് മൂലം വാര്‍ഡോ, പോളിങ് സ്റ്റേഷനോ മാറിയിട്ടുണ്ടെങ്കില്‍ അവതിരുത്തുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കാൻ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ എഡിഎം ഷൈജു പി ജേക്കബ്, ഡെപ്യുട്ടി കലക്ടര്‍മാരായ അതുല്‍ സ്വാമിനാഥന്‍, സുജ വര്‍ഗീസ്, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home