പെരുവന്താനം മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം നാളെ

ഇടുക്കി
പെരുവന്താനം മൃഗാശുപത്രിയുടെ പുതിയ കെട്ടിടം ശനി പകൽ 12ന് പെരുവന്താനം പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനംചെയ്യും. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീന്‍ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ മൊബൈല്‍ സര്‍ജറി ആങ്കറിങ് യൂണിറ്റ് ഉദ്ഘാടനം ചെയ്യും. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ വി ജോസഫ് ഇ- സമൃദ്ധ പദ്ധതിയുടെ ലോഗിന്‍ കര്‍മം നിര്‍വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. മിനി ജോസഫ് പ്ലാങ്കാല പദ്ധതി വിശദീകരികകും വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും.









0 comments