ഹോമിയോ ഡിസ്‌പെൻസറി ആധുനിക സൗകര്യങ്ങളോടെ തുറന്നു

വാത്തിക്കുടി പഞ്ചായത്തിലെ നവീകരിച്ച ഹോമിയോ ഡിസ്പൻസറി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോർജ് ഉദ്‌ഘാടനം ചെയ്യുന്നു
ചെറുതോണി
വാത്തിക്കുടി പഴയ സ്റ്റേഡിയം കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ഡിസ്‌പെൻസറി വില്ലേജ് ഓഫീസിന് സമീപമുള്ള പഞ്ചായത്ത് കോംപ്ലക്സിലേക്ക് ആധുനിക സൗകര്യങ്ങളോടെ മാറ്റി പ്രവർത്തനം ആരംഭിച്ചു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രദീപ് ജോർജ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം സിബിച്ചൻ തോമസ്, ഡിഎംഒ ഡോ. വിനീത, ഡിപിഎം ഡോ. ശ്രീദർശൻ, മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.









0 comments