ദേശീയപാത നവീകരണം

നിർമാണം നിലച്ചിട്ട്‌ ഒന്നരമാസം

adimali

ദേശീയപാത 85ല്‍ വനമേഖലയില്‍ നിര്‍മാണം തടസപ്പെട്ടതോടെ 
അപകടാവസ്ഥയിലായ മരം

വെബ് ഡെസ്ക്

Published on Aug 21, 2025, 12:15 AM | 1 min read

അടിമാലി

ദേശീയപാത 85 ല്‍ നേര്യമംഗലം മുതല്‍ വാളറവരെ നിർമാണം നിലച്ചിട്ട്‌ ഒന്നരമാസം. ജനങ്ങള്‍ക്ക് ദുരിതം സമ്മാനിച്ച് എംപിയും ദേശീയപാത അധികൃതരും വിലസുമ്പോള്‍ പെരുവഴിയിലായത് ഹൈറേഞ്ചിലെ ജനങ്ങളാണ്. നിർമാണം തടസ്സപ്പെട്ടതോടെ അപകടഭീഷണി ഉയർത്തി നിൽക്കുന്ന മരങൾ റോഡിലേക്ക് പതിക്കുന്നതും തുടർക്കഥയായി. റോഡ് നവീകരണത്തിന്റെ ഭാഗമായി ഓടയും സംരക്ഷണഭിത്തിയും നിർമിക്കുന്നതിന് മണ്ണിടിച്ചതുമൂലം മൺതിട്ടകൾ അപകടകരമായി അവശേഷിക്കുകയാണ്. ഇതും മരങ്ങൾ വീഴാൻ കാരണമായി. മഴയും ശക്തമായതോടെ നിരവധി ഭാഗങ്ങളിൽ മണ്‍തിട്ട ഇടിഞ്ഞ് റോഡിലേക്ക് വീഴുന്നതും ഗതാഗത തടസ്സവും പതിവാണ്‌. ഇതോടെ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് യാത്ര പേടിസ്വപ്നമായി. വനമേഖലയിൽ നിർമാണം നിലച്ചതോടെ സംരക്ഷണഭിത്തിയുടെ കമ്പികളെല്ലാം തുരുമ്പെടുത്ത് നശിക്കുന്നു. പാത നിർമാണം പുരോഗമിച്ചു വരുന്നതിനിടെയാണ് എംപിയുടെ ഇടപെടലിനെ തുടർന്ന്‌ ജോലികള്‍ തടസ്സപ്പെട്ടത്.



deshabhimani section

Related News

View More
0 comments
Sort by

Home