സ്വര്‍ണ, വജ്രാഭരണങ്ങള്‍ മോഷ്ടിച്ചു

വണ്ണപ്പുറം
അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം, വജ്രാഭരണങ്ങളും മോഷ്ടിച്ചു. വണ്ണപ്പുറം മുട്ടുകണ്ടംതുറയിൽ നൗഷാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. 11 ലക്ഷം രൂപയുടെ സ്വർണവും വജ്രവുമാണ് നഷ്ടപ്പെട്ടത്. വെള്ളി രാത്രിയാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. ശനി രാവിലെ കാളിയാർ പൊലീസിൽ പരാതി നൽകി. കിടപ്പുമുറിയിലെ അലമാരയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. കാളിയാർ പൊലീസും ഇടുക്കിയിൽനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‍ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.









0 comments