ഒരാൾ അറസ്‌റ്റിൽ
പൊലീസിനെ ആക്രമിച്ച് കഞ്ചാവ് വിൽപ്പനക്കാരനെ രക്ഷപ്പെടുത്തി

മൂന്നാർ
കഞ്ചാവ് മൊത്തവിൽപ്പനക്കാരനെ പൊലീസുകാരെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഗൂഡാർവിള എസ്റ്റേറ്റ് സൈലന്റ് വാലി ഡിവിഷനിലെ ജയിംസ് അന്തോണിരാജി(51)നെയാണ് ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാർ ഡിവൈഎസ്‌പിയുടെ നിർദ്ദേശപ്രകാരം ശനി രാത്രി എട്ടോടെ ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ ഡാൻസാഫ് സംഘത്തിലെ പൊലീസ് പ്രതിയെന്ന് സംശയിക്കുന്നയാളെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്തു. ബന്ധുക്കൾ ചേർന്ന് പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് പ്രതിയെ രക്ഷപ്പെടുത്തി. ദേവികുളത്ത്നിന്നും കൂടുതൽ പൊലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പ്രതിയെ ദേവികുളം കോടതി റിമാൻഡ് ചെയ്തു.









0 comments