തടിമില്ലിന് തീപിടിച്ചു

തൊടുപുഴ
മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന തടിമില്ലിൽ തീപിടിത്തം. വെങ്ങല്ലൂർ മനയാനിക്കൽ തോമസ് ജോസഫിന്റെ ഉടമസ്ഥതയിലുള്ള മില്ലിലാണ് തീപിടിത്തമുണ്ടായത്. മേൽക്കൂരയുടെ ഒരുഭാഗം, അറക്കപ്പൊടി, പലകകൾ തുടങ്ങിയവ നശിച്ചു. വെള്ളി രാത്രി 10.50-ഓടെയാണ് സംഭവം. തീപടരുന്നതുകണ്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ അറിയിച്ചു. സേനയെത്തി അരമണിക്കൂർ കൊണ്ടാണ് തീയണച്ചത്. 20,000ലധികം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ പി ടി അലക്‌സാണ്ടർ, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ പി ജി സജീവ്, ടി കെ വിവേക്, സച്ചിൻ സാജൻ, ലിബിൻ ജെയിംസ് തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.









0 comments