കാട്ടാന ശല്യം രൂക്ഷം
വണ്ടിപ്പെരിയാറുകാർ ചോദിക്കുന്നു, ഞങ്ങൾ എന്ത് ചെയ്യണം

ശബരിമല റോഡരികിൽ എത്തിയ കാട്ടാന
വണ്ടിപ്പെരിയാർ
പെരിയാർ കടുവാസങ്കേതത്തോട് ചേർന്ന് വണ്ടിപ്പെരിയാർ തോട്ടംമേഖലയിൽ കാട്ടാനശല്യം രൂക്ഷം. വനാതിർത്തിയോട് ചേർന്ന ശബരിമല, സത്രം, മൗണ്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് ആഴ്ചകളായി ഒറ്റയാൻ ഭീഷണി സൃഷ്ടിക്കുന്നത്. ബഥേൽ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള ശബരിമല എസ്റ്റേറ്റിലാണ് ആന തമ്പടിച്ചത്. പകൽ–രാത്രി വ്യത്യാസമില്ലാതെ ജനവാസകേന്ദ്രങ്ങളിൽ വിഹരിക്കുന്ന ആനയുടെ സാന്നിധ്യം തോട്ടംതൊഴിലാളികളെ ഭീതിയിലാക്കുന്നു. ഒരുമാസം മുമ്പ് ശബരിമലയിൽ ആനയുടെ ആക്രമണത്തിൽ അന്തോണി(60)ക്ക് പരിക്കേറ്റിരുന്നു. ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. തോട്ടത്തിനുള്ളിലെ മരക്കൂട്ടത്തിനിടയിൽ ആന മറഞ്ഞുനിൽക്കും. പകൽപോലും ആളുകൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്. തൊഴിലാളികൾ ജോലിക്കും കുട്ടികൾ സ്കൂളിലും പോകുന്നത് ഭീതിയോടെയാണ്. ജനവാസമേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ആനയെ കാട്ടിലേക്ക് തുരത്തണമെന്ന് സിപിഐ എം വള്ളക്കടവ് ലോക്കൽ സെക്രട്ടറി പി ബാലൻ ആവശ്യപ്പെട്ടു.









0 comments