ജനവാസ മേഖലയിറങ്ങി കൃഷി നശിപ്പിച്ചു
കത്തിപ്പാറ കൈതച്ചാല്‍ മേഖലയില്‍ കാട്ടാന

കാട്ടാന കൃഷി നശിപ്പിച്ച കത്തിപ്പാറ കൈതച്ചാല്‍ മേഖല അഡ്വ. എ രാജ എംഎല്‍എ സന്ദർശിച്ചപ്പോൾ
അടിമാലി
കത്തിപ്പാറ കൈതച്ചാല്‍ മേഖലയില്‍ കാട്ടാനശല്യം രൂക്ഷം. ഏതാനും ദിവസങ്ങളായി ജനവാസ മേഖലയിലിറങ്ങി വ്യാപക നാശമാണ് ഉണ്ടാക്കുന്നത്. ഏലം, കുരുമുളക്, കൊക്കോ, വാഴ ഉള്‍പ്പടെ കാര്‍ഷിക വിളകള്‍ ചവിട്ടിമെതിച്ചു. ബിജു ചേട്ടിയാംകുടിയിൽ, വർഗീസ് വടക്കേക്കരപുത്തൻപുര, ലിയോൺസ് ചാക്കോ, സാറാമ്മ കൂനാനിയിൽ, ജോസ് കൂനാനിയിൽ, തങ്കച്ചൻ ഇടക്കാട്ട്, സാജു പെരുനിലത്ത്, ഷാജി വരകുകാലയിൽ ബേബി വാലെത്ത് ചാക്കോ മാറ്റത്തിൽ എന്നിവരുടെ പുരയിടങ്ങളിലാണ് കാട്ടാന ഇറങ്ങിയത്. അഡ്വ. എ രാജ എംഎല്‍എ വിളകള്‍ നശിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സിപിഐ എം ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടര്‍, ഏരിയ കമ്മിറ്റിയംഗം ടി എം ഗോപാലകൃഷ്ണന്‍, കല്ലാര്‍കുട്ടി ലോക്കല്‍ സെക്രട്ടറി ടി ആര്‍ ബിജി എന്നിവരും ഒപ്പമുണ്ടായിരുന്നു.









0 comments