ഡ്രൈവർ ഉറങ്ങി; ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ചു

അപകടത്തിൽപ്പെട്ട വാഹനങ്ങൾ
കുമളി
കൊട്ടാരക്കര–-- ഡിണ്ടിഗൽ ദേശീയപാതയിൽ കുമളി 66–--ാം മൈലിനു സമീപം കാറ് നിയന്ത്രണം വിട്ട് രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടം. ചൊവ്വ പകൽ മൂന്നോടെയായിരുന്നു അപകടം. തേനിയിൽനിന്നും വണ്ടിപ്പെരിയാറിലേക്ക് പുറപ്പെട്ട കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയി. നിയന്ത്രണംവിട്ട കാർ വണ്ടിപ്പെരിയാറിൽ നിന്ന് കുമളിലേക്ക് വരികയായിരുന്ന മാരുതി ആൾട്ടോ കാറിൽ ഇടിച്ചു. ഇതിനു പിന്നാലെ വന്ന മറ്റൊരു കാറും ഇതിനോടൊപ്പം അപകടത്തിൽപ്പെട്ടു. നേർക്കുനേർ ഇടിച്ച കാറുകളുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽപ്പെട്ട ആൾട്ടോ തലകീഴായി മറിഞ്ഞു. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അല്പനേരം തടസ്സപ്പെട്ടു. അപകടത്തിൽ വിവിധ വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു. പൊലീസ് എത്തി നടപടി സ്വീകരിച്ചതിനെ തുടർന്ന് വാഹനങ്ങൾ നീക്കി.








0 comments