ജെസിഎല്‍: ഇടുക്കി ടീമിന്റെ ജഴ്‍സി പ്രകാശിപ്പിച്ചു

തൊടുപുഴ
സംസ്ഥാന ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുന്ന ഇടുക്കി പ്രസ് ക്ലബ് ടീമിന്റെ ജഴ്‌സി അല്‍ അസ്ഹര് ഗ്രൂപ്പ് ഡയറക്‍ടര്‍ ഡോ. കെ എം പൈജാസ് പ്രകാശിപ്പിച്ചു. ടീം മാനേജര്‍ ജോര്‍ജ് തോമസ്, നന്ദു വിശ്വംഭരൻ എന്നിവര്‍ ഏറ്റുവാങ്ങി. വയനാട് കൃഷ്‍ണഗിരി സ്റ്റേഡിയത്തില്‍ 12, 13, 14 തീയതികളിലാണ് മത്സരം. അല്‍ അസ്ഹര് ഗ്രൂപ്പ്, ലക്ഷ്മി സില്‍ക്‌സ് കോട്ടയം, സഹ്യാ ടീ, ഇംപള്‍സ് മൊബൈല്‍സ് എന്നിവരാണ് ടീം സ്‌പോണ്‍സര്‍മാര്‍. പ്രസ്‍ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി അധ്യക്ഷനായി. സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളി, ട്രഷറര്‍ ആല്‍വിന്‍ തോമസ്, വൈസ് പ്രസിഡന്റ് പി കെ എ ലത്തീഫ്, കമ്മിറ്റിയംഗങ്ങളായ, അനീഷ് ടോം, ഷിയാസ് ബഷീര്‍ തുടങ്ങിയവർ സംസാരിച്ചു.









0 comments