ഭൂപതിവ് നിയമ ഭേദഗതി ചട്ടത്തിന് അംഗീകാരം
വാര്‍ഡുകളില്‍ അഭിനന്ദന സദസ്സുകള്‍

ഇടുക്കി
ഭൂ പതിവ് ചട്ട ഭേദഗതിക്ക് അംഗീകാരം നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാരിന് നാടിന്റെ അഭിവാദ്യം. ജില്ലയില്‍ ആറ് പതിറ്റാണ്ട് നിലനിന്നിരുന്ന ഭൂ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയ ജനകീയ സര്‍ക്കാരിനെ ജനം ചേര്‍ത്തുപിടിക്കുകയാണ്. എല്‍ഡിഎഫ് നേതൃത്വത്തില്‍ ജില്ലയിലാകെ വാര്‍ഡ് തലങ്ങളില്‍ അഭിനന്ദന സദസുകള്‍ നടത്തി. ജില്ലയിലെ എല്‍ഡിഎഫ് നേതാക്കളുടെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലുകളാണ് ഇത്തരമൊരു മാറ്റത്തിന് കാരണമായത്. ചട്ട ഭേദഗതിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ തള്ളിക്കളയുക, യുഡിഎഫ്, കപട പരിസ്ഥിതി വാദികളുടെ അരാഷ്‍ട്രീയ കൂട്ടുകെട്ട് തിരിച്ചറിയുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചു. തൊടുപുഴ ഇടവെട്ടി പഞ്ചായത്ത് 12ാം വാര്‍ഡില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസല്‍ ഉദ്ഘാടനംചെയ്‍തു. കെ പി ഷംസുദ്ദീൻ അധ്യക്ഷനായി. രാജാക്കാട് ഏരിയയിൽ 61 വാർഡുകളിൽ സദസ്സ് നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ഷൈലജ സുരേന്ദ്രൻ ബൈസൺവാലിയിലും ജില്ല കമ്മിറ്റിയംഗങ്ങളായ എൻ വി ബേബി കൊന്നത്തടിയിലും വി എ കുഞ്ഞുമോൻ എൻ ആർ സിറ്റിയിലും സുമ സുരേന്ദ്രൻ അടിവാരത്തും എം എൻ ഹരിക്കുട്ടൻ മുരിക്കുംത്തൊട്ടിയിലും ഉദ്ഘാടനംചെയ്തു. മൂലമറ്റത്ത് അറക്കുളം, കുടയത്തൂർ, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും സദസ്സ് നടത്തി. അറക്കുളത്ത് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ എല്‍ ജോസഫും വെള്ളിയാമറ്റത്ത് ഏരിയ സെക്രട്ടറി ടി കെ ശിവൻ നായരും മറ്റ് വാർഡുകളിൽ എൽഡിഎഫ് നേതാക്കന്മാരും ഉദ്ഘാടനംചെയ്‍തു. ശാന്തൻപാറയിൽ സേനാപതി പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ രണ്ട് വാർഡുകളുടെ കുടുംബ സദസ് ചേർന്നു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി എൻ മോഹനൻ, ജില്ലാ കമ്മിറ്റി അംഗം തിലോത്തമ സോമൻ എന്നിവർ ഉദ്ഘാടനം ചെയ്തു.








0 comments