സ്‌നേഹഭവനത്തിന്റെ താക്കോൽ കൈമാറി

സിപിഐ എം കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി നിർമിച്ച സ്നേഹഭവനത്തിന്റെ താക്കോൽ തള്ളക്കാനം സലിൻ കുന്നേലിന് ജില്ലാ സെക്രട്ടറി സി വി വർഗീസ് കൈമാറുന്നു
ചെറുതോണി
സിപിഐ എം തണലിൽ ഒരുകുടുംബം കൂടി അടച്ചുറപ്പുള്ള ഭവനത്തിലേക്ക്. കഞ്ഞിക്കുഴി തള്ളക്കാനം സലിൻ കുന്നേലിന് കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ സ്നേഹഭവനത്തിന്റെ താക്കോൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് കൈമാറി. 650 ചതുരശ്ര അടി വിസ്‌തീർണമുള്ള വീട് 7.5 ലക്ഷം രൂപ മുടക്കിയാണ് പൂർത്തിയാക്കിയത്. കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റിയംഗം റോഷൻ ജോൺ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി പി ബി സബീഷ്, ലിസി ജോസ്, എബിൻ ജോസഫ്, സിബി പേന്താനം, ഇ ടി ദിലീപ്, ശശി കന്യാലിൽ, ജി നാരയണൻനായർ, ജോർജ് പേടിക്കാട്, നിഷാദ് വട്ടപ്പാറ എന്നിവർ സംസാരിച്ചു.









0 comments