പി ടി സൈമൺ ആശാന്റെ സ്‌മരണപുതുക്കി

പി ടി സൈമൺ ആശാൻ അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ ഉദ്ഘാടനം ചെയ്യുന്നു
ഏലപ്പാറ
തോട്ടം തൊഴിലാളി നേതാവ് പി ടി സൈമൺ ആശാന്റെ മുപ്പത്തൊമ്പതാമത് ചരമ വാർഷികം ഏലപ്പാറയിൽ വിപുലമായ പരിപാടികളോടെ അചരിച്ചു. പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു. പുന്നപ്ര വയലാർ – സമരപോരാളിയായിരുന്ന സെെമൺ ആശാൻ ഒളിവ് ജീവിതത്തിന്റെ ഭാഗമായാണ് പീരുമേട്ടിലെത്തിയത്. പീരുമേട് താലൂക്കിലെ അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും തോട്ടംതൊഴിലാളി യൂണിയൻ രൂപീകരിക്കുന്നതിലും നിർണായകപങ്കുവഹിച്ച സഖാവാണ്. അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ ഉദ്ഘാടനം ചെയ്തു. സി സിൽവസ്റ്റർ അധ്യക്ഷനായി.ജില്ലാ കമ്മിറ്റിയംഗം എം ജെ വാവച്ചൻ, ഏലപ്പാറ ലോക്കൽ സെക്രട്ടറി ആന്റപ്പൻ എൻ ജേക്കബ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ബി അനൂപ്, എൻ എം കുശൻ, ചെമ്മണ്ണ് ലോക്കൽ സെക്രട്ടറി എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു. പി ടി സൈമൺ ആശാന്റെ കുടുംബാങ്ങളായ കെ ജെ സുകുമാരൻ, സോയ, പി എസ് ജോഷി എന്നിവർ പങ്കെടുത്തു.









0 comments