ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങൾക്ക് സബ്ജക്ട് കമ്മിറ്റിയുടെ പച്ചക്കൊടി

ഇനി വിജ്ഞാപനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 21, 2025, 12:30 AM | 1 min read

ഇടുക്കി

മലയോര ജനതയുടെ ആറരപ്പതിറ്റാണ്ട് നീണ്ട ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങൾക്ക് നിയമസഭാ സബ്ജ‌ക്ട് കമ്മിറ്റി അംഗീകാരം നൽകി. മലയോര ജനതയ്‌ക്കാകെ ഗുണകരമാകുന്ന ജനകീയ സർക്കാരിന്റെ തീരുമാനത്തിന്‌ ഇടുക്കിക്കാരുടെ കൈയടി. 1960ലെ നിയമത്തിൽ ഭേദഗതിവരുത്തി സുതാര്യവും ലളിതവുമായിട്ടാണ് സർക്കാർ ചട്ടം രൂപീകരിച്ചത്‌. സംസ്ഥാനത്ത് പട്ടയം വഴി സർക്കാർ ഭൂമി ലഭിച്ച ഏതൊരാൾക്കും അവരുടെ ജീവനോപാധിക്കായുള്ള സ്വതന്ത്ര വിനിയോഗത്തിന് തടസ്സം സൃഷ്ടിക്കരുതെന്നതാണ് സർക്കാരിന്റെ നിലപാട്. വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ചട്ടം പ്രാബല്യത്തിൽ വരും. വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കാനും, പതിച്ചു നൽകിയ ആവശ്യങ്ങൾക്കതീതമായി ഭൂമി മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും വ്യവസ്ഥകളോടെ അനുമതി നൽകും. 3000 ചതുരശ്ര അടിവരെ വരുന്ന വീടുകൾക്കും ചെറുകിട കെട്ടിടങ്ങൾക്കും ഫീസ് അടയ്‌ക്കേണ്ടതില്ല. വിനോദസഞ്ചാര ആവശ്യങ്ങൾക്ക് ഭൂമി ക്രമീകരിക്കുമ്പോൾ ന്യായവിലയുടെ 10 ശതമാനം ഫീസ് ഒടുക്കണമെന്നത് അഞ്ചായി കുറച്ചു. സ്വകാര്യ ആശുപത്രികൾക്ക് 3000 ചതുരശ്ര അടിവരെ പണമടയ്‌ക്കേണ്ടതില്ല. അതിന് മുകളിലുള്ള നിർമിതികൾക്ക്‌ ന്യായവിലയുടെ 10 ശതമാനം മാത്രം മതി. 50,000 ചതുരശ്രയടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്കാണ് നിരക്കില്‍ വര്‍ധന. മുഴുവന്‍ പൊതുസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പൂര്‍ണമായും സ്വതന്ത്രമാകും. കൈമാറ്റംവഴി ലഭിച്ച ഭൂമി മുൻകൂർ അനുമതിയോടെ വകമാറ്റി ഉപയോഗിക്കാനുള്ള രണ്ടാംഘട്ട ചട്ട ഭേദഗതി ഉടൻ പൂർത്തിയാകും.



deshabhimani section

Related News

View More
0 comments
Sort by

Home