എൽഡിഎഫ് സർക്കാരിന് അഭിനന്ദനം

സിപിഐ എം നയവിശദീകരണ യോഗം കട്ടപ്പന വള്ളക്കടവില്‍ ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യന്‍ ഉദ്ഘാടനംചെയ്യുന്നു
കട്ടപ്പന
ഭൂനിയമ ഭേദഗതി യാഥാര്‍ഥ്യമാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് സിപിഐ എം കട്ടപ്പന സൗത്ത് ലോക്കല്‍ കമ്മിറ്റി നയവിശദീകരണ യോഗം നടത്തി. വള്ളക്കടവില്‍ ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യന്‍ ഉദ്ഘാടനംചെയ്തു. ലോക്കല്‍ കമ്മിറ്റിയംഗം എം പി ഹരി അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം നിയാസ് അബു, ലോക്കല്‍ സെക്രട്ടറി സി ആര്‍ മുരളി, കെ എന്‍ ചന്ദ്രന്‍, കെ ആര്‍ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകര്‍, തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.









0 comments