സാന്ത്വന പരിചരണ പദ്ധതിക്ക് തുടക്കം

ഇത‍് കരുതലും കെെത്താങ്ങും

m v govindan

സാന്ത്വനം ചാരിറ്റബിള്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനങ്ങളുടെ ജില്ലാതലം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യുന്നു

avatar
കെ ടി രാജീവ്‌

Published on Aug 27, 2025, 12:45 AM | 2 min read

തങ്കമണി ​

അശരണരും ശയ്യാവലംബരുമായവർക്ക് കൈത്താങ്ങായി സാന്ത്വന പരിചരണത്തിന് ജില്ലയിലാകെ തുടക്കം. നിരാശ്രയരായി കഴിയുന്ന രോഗികളെയും വയോജനങ്ങളെയും സന്നദ്ധ പ്രവർത്തകർ വീടുകളിലെത്തി പരിചരണം നൽകുന്ന മാതൃകാപരമായ ബൃഹത് പദ്ധതിക്കാണ് സാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് മലനാനാട്ടിൽ തുടക്കമായത്. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതലം തങ്കമണി സഹകരണ ആശുപത്രി അങ്കണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. സൊസൈറ്റി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാൻ സി വി വര്‍ഗീസ് അധ്യക്ഷനായി. തങ്കമണി സഹകരണ ആശുപത്രിയിൽ വയോജന ഗ്രാമം പദ്ധതിയും പ്രവർത്തനമാരംഭിച്ചു. സി–ലൈഫ്‌ ജെറിയാട്രിക്‌ വില്ലേജ്‌ കലക്ടൾ ഡോ. ദിനേശൻ ചെറുവാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. 60 വയസിന് മുകളിലുള്ളവരുടെ ചികിത്സയും പരിചരണവും സംരക്ഷണവും ഏറ്റെടുക്കുകയാണ് ജെറിയാട്രിക് വില്ലേജിലൂടെ. ഓരോ മണ്ഡലത്തിലും മൊബൈല്‍ പാലിയേറ്റീവ് യൂണിറ്റുകളുമുണ്ട്. ഇവയുടെ ഫ്ലാഗ്ഓഫും കൈമാറ്റവും എം വി ഗോവിന്ദന്‍ നിർവഹിച്ചു. സൊസൈറ്റി വളന്റിയര്‍മാര്‍ക്കുള്ള ഐഡി കാര്‍ഡുകൾ എം എം മണി എംഎല്‍എ വിതരണം ചെയ്‌തു. ഒരേ മണ്ഡലത്തിലും ചേർത്ത ലൈഫ്‍ടൈം മെമ്പര്‍ഷിപ്പുകളുടെ ലിസ്‌റ്റ്‌ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി ഏറ്റുവാങ്ങി. സൊസൈറ്റി ചെയര്‍മാന്‍ റോമിയോ സെബാസ്റ്റ്യന്‍ സ്വാഗതം ചെയ്തു. അഡ്വ. എ രാജ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, സെക്രട്ടറിയറ്റ് അംഗങ്ങളായ പി എസ് രാജൻ, കെ എസ് മോഹനൻ, കെ വി ശശി, ആർ തിലകൻ, ഷൈലജ സുരേന്ദ്രൻ, എം ജെ മാത്യു, എൻ പി സുനിൽകുമാർ, ദെെവദാൻ മാനേജർ സിസ്റ്റർ റെജി, അനു വിനേഷ്‌, സിജോ വിജയൻ, വി ബി വിനയൻ, കെ യു വിനു എന്നിവര്‍ പങ്കെടുത്തു. ​ജില്ലയാകെ സാന്ത്വനം ചാരിറ്റബിള്‍ പാലിയേറ്റീവ് സൊസൈറ്റി പ്രവത്തനം 500ൽപരം വളന്റിയർമാരുടെ സഹായത്തോടെ വ്യാപിപ്പിക്കും. 2022 ജൂലൈ മുതല്‍ സാന്ത്വന പരിചരണ രംഗത്തുള്ള സാന്ത്വനം ചാരിറ്റബിൾ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ​സുമനസുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ച് മണ്ഡലങ്ങളില്‍ മണ്ഡലം കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. 52 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും കോ ഓര്‍ഡിനേഷൻ കമ്മിറ്റികളും 157 യൂണിറ്റുകളുമുണ്ട്. വളന്റിയര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home